ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം

ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ തീ പിടിത്തം. ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ചതായിരുന്നു. തുടർന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിട്ടു. . ഡൽഹിയിൽനിന്നു ചെന്നൈയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കംപാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്.
വിമാനത്തിനുള്ളിൽ തീകത്തുന്നതിന്റെ വിഡിയോ പുറത്തുവന്നു . ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോയിൽ യാത്രക്കാർ തീ അണയ്ക്കാൻ ശ്രമിക്കുക്കുന്നുണ്ട് . യാത്രക്കാർക്കൊപ്പം ക്യാബിൻ ക്രൂ അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചാണ് തീ അണച്ചത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.
https://www.facebook.com/Malayalivartha



























