ന്യൂയോര്‍ക്കിലെ മലയാളി കുടുംബത്തില്‍ മൂന്നാമത് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

കോവിഡ് ബാധിച്ചു യുഎസില്‍ മരിച്ച 26 പേരുള്‍പ്പെടെ കേരളത്തിനു പുറത്തു മരിച്ച മലയാളികളുടെ എണ്ണം 50 കവിഞ്ഞു. ഇതില്‍ തിരുവല്ല നെടുമ്പ്രം കൈപ്പഞ്ചാലില്‍ കെ.ജെ.ജോസഫിന്റെ ഭാര്യ പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ ഏലിയാമ്മ ജോസഫ് (തങ്കമ്മ-78), തിരുവനന്തപുരം ഈഞ്ചക്കല്‍ ഗോകുലം വീട്ടില്‍ ബി. രാജബാലന്‍ നായര്‍ (71) എന്നിവര്‍ ന്യൂയോര്‍ക്കിലും പാലക്കാട് കുമരനല്ലൂര്‍ തലക്കശ്ശേരി കാജാനഗര്‍ കണിച്ചിറക്കല്‍ അബ്ദുല്‍ ഹമീദ് (47) ദുബായിലുമാണ് മരിച്ചത്.
40 വര്‍ഷമായി യുഎസിലാണ് ന്യൂയോര്‍ക്ക് മെട്രോ ഉദ്യോഗസ്ഥനായ ജോസഫും നഴ്‌സായ ഏലിയാമ്മയും. ഇരുവരുടെയും സംസ്‌കാരം പിന്നീട്. ഏലിയാമ്മയുടെ ഭര്‍ത്താവ് കെ. ജെ.ജോസഫ് (79) ഈ മാസം 16-നും ഭര്‍തൃസഹോദരന്‍ കെ.ജെ.ഈപ്പന്‍ ഈ മാസം 6-നും കോവിഡ് ബാധിതരായി മരണമടഞ്ഞിരുന്നു. ഇവരുടെ മക്കളായ സ്റ്റാന്‍ലി, സ്റ്റീവ്, സ്റ്റെന്‍സി എന്നിവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

ഏലിയാമ്മ, അബ്ദുല്‍ ഹമീദ്, രാജബാലന്‍ നായര്‍, കെ.ജെ.ജോസഫ്
ന്യൂയോര്‍ക്കിലെ ഫാര്‍മ സ്യൂട്ടിക്കല്‍ കമ്പനി ഉടമയായ രാജബാലന്‍ നായര്‍ 1992 മുതല്‍ ന്യൂയോര്‍ക്കിലാണ്. ഭാര്യ: ഇന്ദു (നഴ്‌സ്, ന്യൂയോര്‍ക്ക് ബെല്‍വ്യൂ ആശുപത്രി). മക്കള്‍: ജയദേവ്, ശബരിനാഥ് (ഇരുവരും ന്യൂയോര്‍ക്ക്). കണിച്ചിറക്കല്‍ മൊയ്തീന്‍കുട്ടിയുടെ മകനാണ് ഹമീദ്. ദുബായില്‍ ബിസിനസ് നടത്തുകയായിരുന്നു. ഭാര്യ: സമീറ. മകന്‍: ഹിഷാം.
https://www.facebook.com/Malayalivartha



























