കേരളത്തിലെ സ്ഥിതിഗതികളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതിന് മുന്നോടിയായി കോവിഡ് സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും! മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പതിനൊന്ന് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും... ലോക്ക് ഡൗൺ കാലാവധി അടുത്ത മൂന്നിന് അവസാനിരിക്കേ പ്രധാനമന്ത്രിയുടെ പ്രസ്താവന നിർണ്ണായകം

പ്രധാനമന്ത്രിയോട് കേരളത്തിലെ സ്ഥിതിഗതികളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതിന് മുന്നോടിയായി കോവിഡ് സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും.
കലക്ടര്‍മാര്‍, എസ്പിമാര്‍, ഡിഎംഒമാര്‍ എന്നിവരുമായി വിഡീയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. നാളെയാണ് പ്രധാനമന്ത്രിയെ വിവരങ്ങള്‍ അറിയിക്കേണ്ടത്. സംസ്ഥാനത്ത് ഇന്നലെ ഏഴ് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കോട്ടയത്തും കൊല്ലത്തും മൂന്ന് പേര്‍ക്ക് വീതവും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 456 ആയി. നിലവില്‍ 116 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 21044 പേരാണ് ഇപ്പോള്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത്.
ഇതില്‍ 464 പേര്‍ ആശുപത്രിയിലാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 22360 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതേസമയം മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പതിനൊന്ന് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
ലോക്ക് ഡൗൺ കാലാവധി അടുത്ത മൂന്നിന് അവസാനിരിക്കേ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പ്രധാനമന്ത്രി നടത്തിയേക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ചർച്ച നടത്തും.
കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇതോടെ കൊവിഡ് മരണം 779 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 24,942 ആയി. നിലവിൽ 18,953 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.
5210 പേര്‍ രോഗ മുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തിറക്കിയ കണക്ക് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























