Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്‍പ്രിംക്ലറിനും സര്‍ക്കാരിനും ഐടി സെക്രട്ടറിക്കും നോട്ടീസ്... സ്‍പീഡ് പോസ്റ്റ് വഴിയും ഇമെയില്‍ വഴിയും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശം! മുഖ്യമന്ത്രിക്ക് നോട്ടീസ് ഇല്ല... മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കുന്നത് പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കോടതി

26 APRIL 2020 08:53 AM IST
മലയാളി വാര്‍ത്ത

More Stories...

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം

വിവാദമായ സ്പ്രിങ്ക്ളറുമായുള്ള ഡാറ്റ കരാർ തുടരാൻ കർശന ഉപാധികളോടെയാണ് സർക്കാരിന് ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളത്. കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കേസിൽ കക്ഷികളായവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുള്ളത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്‍പ്രിംക്ലറിനും സര്‍ക്കാരിനും ഐടി സെക്രട്ടറിക്കും നോട്ടീസ്. സ്‍പീഡ് പോസ്റ്റ് വഴിയും ഇമെയില്‍ വഴിയും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് ഇല്ല. മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കുന്നത് പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം കക്ഷിയാക്കി ആയിരുന്നു ഹര്‍ജി.

സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ശേഖരിക്കുന്ന രേഖകൾ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് സ്പ്രിംക്ലറിനെ ഇന്നലെ ഹൈക്കോടതി അറിയിച്ചിരുന്നു. പരസ്യ ആവശ്യത്തിന് കേരള സർക്കാരിന്‍റെ പേരോ ലോഗോയോ ഉപയോഗിക്കരുത്. വ്യക്തികളുടെ രേഖാമൂലമുള്ള ഉറപ്പ് വാങ്ങി മാത്രമെ ഇനി വിവര ശേഖരണം പാടുള്ളൂ എന്നും കോടതി ഇന്നലെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളെല്ലാം ഫയലിൽ സ്വീകരിച്ച കോടതി കേസുകൾ മൂന്ന് ആഴ്‍ച്ച കഴിഞ്ഞ് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ വ്യക്തികളിൽനിന്നു ശേഖരിച്ചു സ്പ്രിൻക്ലർ കമ്പനിക്കു നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ സർക്കാരിനും കമ്പനിക്കും ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. വിവരങ്ങൾ ആരെ സംബന്ധിച്ചുള്ളതാണെന്നു സർക്കാർ അജ്ഞാതമായി സൂക്ഷിക്കണം. ഡേറ്റ രഹസ്യമായി സൂക്ഷിക്കുമെന്നും ദുരുപയോഗിക്കില്ലെന്നും മറ്റാർക്കും കൈമാറുന്നില്ലെന്നും കമ്പനി ഉറപ്പാക്കണം. വിവരദാതാക്കളുടെ രേഖാമൂലമുള്ള അനുമതി തേടാനുള്ള വ്യവസ്ഥ സർക്കാർ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി, ഐ.ടി സെക്രട്ടറി, പ്രിൻസിപ്പൾ സെക്രട്ടറി, സ്പ്രിങ്ക്ളർ കമ്പനി, കമ്പനി ഉടമ രാഗി തോമസ്, മ്യൂസിയം പോലീസ്, ഡി.ജി.പി, വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ഡയറക്ടർ എന്നിങ്ങനെ 8 പേർക്കാണ് കോടതി നോട്ടീസ് അയച്ചിട്ടുള്ളത്. സ്പീഡ് പോസ്റ്റായും, ഇ മെയിലായും നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് നോട്ടിസ് അയക്കുന്ന കാര്യം കോടതി പിന്നീട് പരിഗണിക്കും.

ഹർജിക്കാരനും, കേസിലെ മറ്റ് കക്ഷികൾക്കും കോടതി നോട്ടീസയച്ചിട്ടില്ല. ഇതു സംബന്ധിച്ച് മറ്റുള്ളവർ നൽകിയ ഹർജികളും കോടതി ഫയലിൽ സ്വികരിച്ചിട്ടുണ്ട്. സ്പ്രിങ്ക്ളർ കരാറിൽ സർക്കാരിനെ കുറ്റപ്പെടുത്തിയും, മുന്നറിയിപ്പ് നൽകിയും, വിമർശിച്ചുമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ തൽക്കാലം കരാറിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, കർശന ഉപാധികളാടെ സ്പ്രിങ്ക്ളറിന് വിവരങ്ങൾ കൈമാറാൻ സർക്കാരിന് അനുമതി നൽകി ഇടക്കാല ഉത്തരവിടുകയായിരുന്നു.

വ്യക്തികളുടെ സമ്മതം നേടിയതിനു ശേഷം മാത്രമേ ഡാറ്റ ശേഖരിക്കാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ചയ്ക്ക് ശേഷം ഹർജികൾ വീണ്ടും കോടതി പരിഗണിക്കും. ഇതിൻ്റെ ഭാഗമായിട്ടാണ് കോടതി സർക്കാരിനും കമ്പനിക്കുമടക്കം നോട്ടീ്സ് അയച്ചിട്ടുള്ളത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ ഇടക്കാല ഉത്തരവിട്ടത്.

കോവിഡ് വ്യാധിക്കു ശേഷം ഡേറ്റാ വ്യാധി തടയുകയാണു ലക്ഷ്യമെന്നു കോടതി വ്യക്തമാക്കി. അതേസമയം, കരാറിൽ തുടർനടപടിയോ അപ്‌ലോഡിങ്ങോ തടഞ്ഞിട്ടില്ല. ഹർജികളിൽ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളിൽ തീർപ്പിനു സമഗ്ര പരിശോധന വേണമെന്നും തൽക്കാലം ഡേറ്റയുടെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനാണ് ഊന്നലെന്നും കോടതി വ്യക്തമാക്കി.

സ്പ്രിൻക്ലറുമായുള്ള കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്‌ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവർ നൽകിയതുൾപ്പെടെ ഒരുകൂട്ടം ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ടി.ആർ.രവി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേസ് മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (16 minutes ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (29 minutes ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (37 minutes ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (40 minutes ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (48 minutes ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (55 minutes ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (1 hour ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (1 hour ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (1 hour ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (4 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (4 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (5 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (5 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (5 hours ago)

Malayali Vartha Recommends