മാങ്ങോട്ട് ക്ഷേത്രോത്സവ സദ്യ മുടങ്ങാതിരിക്കാന്‍ വീടുകളില്‍ സദ്യാകിറ്റ്

പാലക്കാട്, അത്തിപ്പൊറ്റ ദേശത്ത് ഇന്നു മാങ്ങോട്ടു ഭഗവതിയുടെ ഉത്സവമാണ്. ഉച്ചയ്ക്ക് പച്ചക്കറി സദ്യയൊരുക്കി പായസം കുടിച്ച് ആഘോഷം പൊടി പൊടിക്കേണ്ട ദിനം. കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആഘോഷങ്ങള്‍ ഒഴിവാക്കി. പക്ഷേ സദ്യ ഒഴിവാക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു മാങ്ങോട്ടുകാവ് വാട്‌സാപ് കൂട്ടായ്മ. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം പലര്‍ക്കും സദ്യയൊരുക്കുന്നത് തടസ്സമായിരുന്നു.
തന്മൂലം സദ്യയൊരുക്കാനുള്ള പച്ചക്കറിയും പായസം ഉണ്ടാക്കുന്ന സാധനങ്ങളും അരിയും ഉള്‍പ്പെടുന്ന കിറ്റ് ദേശത്തിലെ 1325 വീടുകളില്‍ ഇന്നലെ വൈകിട്ടോടെ എത്തിച്ചു പരിഹാരം കണ്ടു. രണ്ട് ദിവസമായി കിറ്റുകള്‍ വീടുകളില്‍ എത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു കൂട്ടായ്മയിലെ അംഗങ്ങള്‍. സാധനങ്ങള്‍ വേലക്കമ്മിറ്റി ഓഫിസിലെത്തിച്ച് സുരക്ഷാ മാനദണ്ഡങ്ങളോടെ കിറ്റുകളാക്കിയായിരുന്നു വിതരണം.
വിനോദ് പടിഞ്ഞാത്തറ അഡ്മിനായ കൂട്ടായ്മയില്‍ 149 അംഗങ്ങളുണ്ട്. ഇവരെല്ലാം പൂര്‍ണമായും ഈ പദ്ധതിയോട് സഹകരിക്കുന്നുണ്ട്. ഒന്നര ലക്ഷത്തോളം രൂപയാണ് ചെലവാക്കിയത്. ദേശക്കാര്‍, പ്രവാസികള്‍, വ്യാപാരികള്‍, വിവിധ സമുദായ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
https://www.facebook.com/Malayalivartha



























