ആശങ്ക വിട്ടൊഴിയുന്നില്ല... കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ സ്വന്തം നാടുകളിലേക്ക് തിരികെ പോകാനാവാതെ കുടുങ്ങി കിടക്കുന്നത് നിരവധിപേർ... വിവാഹത്തിനെത്തി കുടുങ്ങിയത് 55 പേര്‍, ജീവിക്കുന്നത് ടെറസിന് മുകളില്‍

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ സ്വന്തം നാടുകളിലേക്ക് തിരികെ പോകാനാവാതെ നിരവധി പേരാണ് പലയിടത്തും കുടുങ്ങി കിടക്കുന്നത്.
ഇത്തരത്തില്‍ ഒഡീഷയില്‍ നിന്നും ജംഷഡ്പൂരിലെ ബന്ധു വീട്ടില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 55 പേരാണ് തിരികെ പോകാനാകാതെ കുടുങ്ങി കിടക്കുന്നത്. പത്തോളം കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്.
മാര്‍ച്ച് 21നായിരുന്നു വിവാഹ റിസപ്ഷന്‍. ഇതിന് പിന്നാലെ ആയിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ഇതോടെ ഇവര്‍ക്ക് തിരിച്ചുപോകാന്‍ സാധിക്കാതായി. ഒഡീഷയിലെ റൂര്‍ക്കല, ബാലന്‍ഗിര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സോനാരി പൊലീസ് സ്റ്റേഷന് കീഴിലുള്ള പാര്‍ദെസിപാരയിലുള്ള ഒരു കെട്ടിടത്തിന്റെ ടെറസിലാണ് 55 പേരും ഇപ്പോള്‍ താമസിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ബന്ധുക്കളായവര്‍ തന്നെയാണ് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്.
എന്നാല്‍ ദിവസവും ഇത്രയും പേര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് വിഷമകരമായ കാര്യമാണെന്ന് ബന്ധുക്കളിലൊരാളായ സുമിത് കുമാര്‍ പറഞ്ഞു. ഇത്രയും പേര്‍ക്ക് ഒരു ദിവസത്തെ ഭക്ഷണം പാകം ചെയ്യാന്‍ ധാരാളം ഗ്യാസ് ആവശ്യമാണ്. ഒരു സിലിണ്ടര്‍ രണ്ട് ദിവസം കൊണ്ട് തീരുന്ന അവസ്ഥയാണുള്ളതെന്നും കുമാര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























