എല്‍എസ‌്‌എസ‌് ക്ലാസിനെന്നു പറഞ്ഞ‌് സ‌്കൂളിലേക്ക‌് വിളിച്ചുവരുത്തിയ ദിവസം പൊയിലൂരിലെ വീട്ടിലെത്തിച്ചും പീഡനം.. ബുള്ളറ്റിലെത്തിയ ആള്‍ക്കും നാലാംക്ലാസ്സുകാരിയെ കൈമാറി ? കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ട സാഹചര്യത്തില്‍ പാനൂര്‍ പെണ്‍കുട്ടിയെ പത്മരാജന്‍ മറ്റൊരാള്‍ക്കും കൈമാറിയതായുള്ള വെളിപ്പെടുത്തലില്‍ കൂടുതൽ അന്വേഷണം

പാനൂര്‍ പാലത്തായി സ‌്കൂളിലെ നാലാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകനും ബിജെപി നേതാവുമായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട‌്കുനിയില്‍ കെ പത്മരാജന്‍ പെണ്‍കുട്ടിയെ മറ്റൊരാള്‍ക്കും കൈമാറിയതായി വെളിപ്പെടുത്തല്‍.
പൊയിലൂരിലെ വീട്ടില്‍ കുട്ടിയെ എത്തിച്ചാണ‌് ബുള്ളറ്റില്‍ വന്ന ആള്‍ക്ക‌് പീഡിപ്പിക്കാന്‍ സഹായംചെയ‌്തത‌്. കുട്ടിയുടെ മാതാവ‌് നല്‍കിയ പരാതിയിലാണ‌് ഈ വെളിപ്പെടുത്തല്‍. എല്‍എസ‌്‌എസ‌് ക്ലാസിനെന്നു പറഞ്ഞ‌് സ‌്കൂളിലേക്ക‌് വിളിച്ചുവരുത്തിയ ദിവസമാണ‌് പൊയിലൂരിലെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചത്.
ബിജെപി നേതാവ‌് സ‌്കൂളിലെ മറ്റ‌് കുട്ടികളെ ഉപദ്രവിച്ചതായി സഹപാഠി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാര്‍ച്ച‌് 17നാണ‌് പാനൂര്‍ പൊലീസ‌് പോക‌്സോ പ്രകാരം പത്മരാജനെതിരെ കേസെടുത്തത‌്.
കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ട സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൊയിലൂരില്‍നിന്ന‌് 15നാണ് പത്മരാജനെ പൊലീസ് അറസ‌്റ്റ‌്ചെയ‌്തത്. ഇയാള്‍ക്ക് ഒളിച്ചുതാമസിക്കാന്‍ സൗകര്യമൊരുക്കിയവരെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല.
പ്രതിയെ തെളിവെടുപ്പിനായി 26വരെ അഡീഷണല്‍ ജില്ലാ സെഷന്‍സ‌് കോടതി പൊലീസ‌് കസ‌്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























