ലോക് ഡൗൺ ദിനത്തിലെ ബോറടിമാറ്റാൻ ലോറി ഡ്രൈവര്‍ സുഹൃത്തുക്കളെയും അയൽക്കാരെയും കൂട്ടി ചീട്ടുകളി! തകർത്ത് പൊടിപൊടിച്ചപ്പോൾ പിന്നാലെ വൻ തിരിച്ചടി... ഒറ്റയടിക്ക് കൊറോണ ബാധിച്ചത് 24 പേര്‍ക്ക്! ഞെട്ടലോടെ നാട്ടുകാർ

രാജ്യത്ത് കോവിഡ് ബാധിതർ കാൽലക്ഷം കടന്നു. ആകെ കേസുകൾ 26,496 ആയി. മരണം 824 ആയി. 5,210 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ ആകെ കേസുകൾ ഏഴായിരം കടന്നപ്പോൾ ഗുജറാത്തിൽ മൂവായിരം കടന്നു. മധ്യപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.
റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ കൃത്യത ഉറപ്പാക്കുന്നത് വരെ അതു ഉപയോഗിച്ചുള്ള പരിശോധന വേണ്ടെന്ന നിർദേശം സംസ്ഥാനങ്ങൾക്ക് ഐ.സി.എം.ആർ നൽകി. രാജ്യം ഇങ്ങനെ കടുത്ത നിയന്ത്രണത്തിലൂടെ രോഗവ്യാപനം തടയാൻ ശ്രമിക്കുമ്പോൾ കുറച്ച് പേരെങ്കിലും അതൊന്നും അനുസരിക്കാതെ മുന്നോട്ടുപോകുന്നവരുമുണ്ട്.
അതേസമയം ആന്ധ്രാപ്രദേശിലെ പ്രധാനപ്പെട്ട കൊറോണ ഹോട്ട് സ്‌പോട്ട് ആയ വിജയവാഡയില്‍ 100ല്‍ അധികം കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതും നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് കൃഷ്ണ ജില്ലാ കളക്ടര്‍ എ. മുഹമ്മദ് ഇംതിയാസ് പറഞ്ഞു.
ഈ രണ്ടു സംഭവത്തിലുമായി ഏതാനും ദിവസങ്ങള്‍ക്കിടയില്‍ 40 ഓളം പേര്‍ക്കാണ് വൈറസ് ബാധിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കാനുള്ള നിര്‍ദേശം അനുസരിക്കാതിരുന്നതാണ് രണ്ടു സംഭവത്തിലേയ്ക്കും നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചീട്ടുകളിയില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരുകൂട്ടം ആള്‍ക്കാര്‍ക്ക് ഒറ്റയടിക്കാണ് കൊറോണ ബാധിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. 24 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. വിജയവാഡയ്ക്കടുത്ത് മറ്റൊരു പ്രദേശത്തും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.
ലോക്ക് ഡൗണ്‍ ലംഘിച്ച് കൃഷ്ണലങ്കയില്‍ ഒത്തുകൂട്ടി ചീട്ടുകളിച്ച ലോറി ഡ്രൈവര്‍ക്കും മറ്റ് 23 പേര്‍ക്കുമാണ് കൊറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. വെറുതെയിരിക്കുമ്ബോള്‍ നേരംപോക്കുന്നതിനുവേണ്ടിയാണ് ലോറി ഡ്രൈവര്‍ സുഹൃത്തുക്കളെയും അയല്ക്കാരെയുമെല്ലാം കൂട്ടി ചീട്ടുകളിയില്‍ ഏര്‍പ്പെട്ടത്.
എല്ലാവര്‍ക്കും വൈറസ് ബാധയുണ്ടായി. കൃഷ്ണലങ്കയിലേതിന് സമാനസംഭവമാണ് കര്‍മികനഗറിലും ഉണ്ടായത്. കൊറോണ വൈറസ് ബാധ സ്ഥരീകരിച്ച ഒരു ലോറി ഡ്രൈവര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങളുമായി ഇടപഴകിയതിനെ തുടര്‍ന്ന് 15 പേര്‍ക്കാണ് രോഗബാധയുണ്ടായത്.
https://www.facebook.com/Malayalivartha



























