തത്തകളെ വില്‍ക്കാന്‍ ഫെയ്‌സ്ബുക്കില്‍ പരസ്യം : 3 പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍ പട്ടിക്കാടില്‍ ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കി തത്തകളെ വില്‍ക്കാന്‍ ശ്രമിക്കുകയും 4 തത്തകളെ കൂട്ടിലിട്ടു വളര്‍ത്തുകയും ചെയ്തതിന് യുവാവിനെ അറസ്റ്റ് ചെയ്തു.
കുറ്റുമുക്ക് അറയ്ക്കല്‍ വീട്ടില്‍ അഭിലാഷിനെ (37)-യാണ് വനംവകുപ്പിന്റെ ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അഭിലാഷിനു തത്തകളെ നല്‍കിയ വില്ലടം ചക്കാന്തല്‍ രമണന്‍, നെല്ലിക്കാട് പൊന്നും ചാത്ത് അഭിലാഷ് എന്നിവരെ പൊങ്ങണം കാട് ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ വി.ജെ.ഗീവറിന്റെ നേതൃത്വത്തിലുള്ള സംഘവും അറസ്റ്റ് ചെയ്തു.
എം.എസ് ഷാജി, ഇ.പി. പ്രതീഷ്,പി.യു. രാജ്കുമാര്‍, കെ.വി. ജിതേഷ് ലാല്‍, സജീവ് കുമാര്‍, മനു കെ.നായര്‍, സാനു പ്രിയന്‍, കെ.സന്ദീപ്, ഫ്രാങ്കോ ബേബി, പി.ബി. ദിലീപ്, കെ വി ധനേഷ്, വിജീഷ് കുമാര്‍, ലിനീഷ്, പ്രദീപ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























