പൂരാഘോഷത്തിന് പൂരമില്ല ചടങ്ങ് മാത്രം... കൊവിഡ് നിബന്ധനകൾ പാലിച്ച് തൃശൂര്‍ പൂരം കൊടികയറി! ചരിത്ര പ്രസിദ്ധമായ പൂരം ചടങ്ങ് ആദ്യമായി ആളും ആരവവും ഇല്ലാതെ... ദേശക്കാരോട് ക്ഷേത്രത്തിലേക്ക് വരരുതെന്ന് കര്‍ശന നിര്‍ദേശം! പാറമേക്കാവിലും ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ നടത്തി

ചരിത്ര പ്രസിദ്ധമായ പൂരം ചടങ്ങ് ആദ്യമായി ആളും ആരവവുമില്ലാതെ കൊടിയേറ്റം നടത്തി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗൺ അടക്കം കര്‍ശന നിബന്ധനകൾ നിലനിൽക്കെ ഇത്തവണ തൃശൂര്‍ പൂരം ചടങ്ങിന് മാത്രം . തൃശൂര്‍ പൂരം പൂര്‍ണമായി ഉപേക്ഷിച്ചെങ്കിലും പാറമേക്കാവിലും തിരുവമ്പാടിയിലും ചടങ്ങ് മാത്രമായാണ് കൊടിയേറ്റം നടത്തിയത്.
പതിനൊന്നരക്കും 12 നും ഇടയിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. ആദ്യം കൊടിയേറിയത് തിരുവമ്പാടിയിലാണ്. ആദ്യം ഭൂമിപൂജ നടന്നു. അതിന് ശേഷം പൂജിച്ച കൊടി കൂറ നേരത്തെ തയ്യാറാക്കിയ കൊടിമരത്തിൽ കയറ്റി.
5 പേർ മാത്രമേ അകത്ത് ഉണ്ടായിരുന്നുള്ളൂ. പാറമേക്കാവിലും ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ദേശക്കാരോട് ക്ഷേത്രത്തിലേക്ക് വരരുതെന്ന് കര്‍ശന നിര്‍ദേശം നല്കിയിരുന്നു. പുറത്ത് പൊലിസിന്‍റെ കര്‍ശന നിരീക്ഷണവും ഉണ്ടായിരുന്നു. ഇതാദ്യമായാണ് ആളും ആരവുമില്ലാതെ പൂരം കൊടിയേറ്റം നടക്കുന്നത്. പൂരദിവസമായ മെയ് രണ്ടിനും ക്ഷേത്രത്തിനകത്തെ ചടങ്ങുകൾ മാത്രമെ ഉണ്ടാകു.
https://www.facebook.com/Malayalivartha



























