Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

സ്വാതന്ത്ര്യം നേടുന്നതിന് മുന്നേ തന്നെ കേരളത്തിൽ ഇന്ത്യയെ ഞെട്ടിച്ച ലോക് ഡൗൺ; വസൂരിയെയും പ്ളേഗിനെയും കേരളം തുരത്തിയ കഥ

26 APRIL 2020 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം

ലോകത്തെ ആകമാനം വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ്-19. ഇതിനൊക്കെ മുന്നേ തന്നെ കേരളം ഒരു ലോക് ഡൗൺ പ്രഖ്യാപിച്ചു. അതും സ്വാതത്ര്യത്തിനു മുന്നേ ഉള്ള ഒരു ലോക് ഡൗൺ. നിപ്പായെ കണ്ടംവഴി ഓടിച്ച കഥകൾ മലയാളികൾ സ്വായക്തമാക്കുമ്പോൾ അറിയണം, ഇത് അതുക്കും മേലെയാണ്. ആലപ്പുഴയിലേക്കുള്ള വഴികളടച്ചും നാടുമുഴുവൻ അണുവിമുക്തമ‍ാക്കിയും ഒരു മഹാമ‍ാരിയെ നേരിട്ടതിന്റെ കഥകൾ പഴയ തലമുറയ്ക്ക് ഓർമയുണ്ടാകും. നാടിനെ വിറപ്പിച്ച ആ രോഗം – പ്ലേഗ്.

സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുന്നെ 1927– 28 കാലത്തായിരുന്നു തിര‍ുവിതാംകൂറിലെ ആദ്യ പ്ലേഗ് ബാധ റിപ്പോർട് ചെയ്യപ്പെട്ടത്. തിരുവിതാംകൂറിൽ പതിവായിരുന്ന രോഗമായിരുന്നില്ല അത്. എന്നാൽ തന്നെയും ഇന്നത്തെപ്പോലെ പൊതുജനാരോഗ്യ സംവിധാനം ശക്തമായിരുന്ന തിരുവിതാംക‍ൂറിൽ രോഗം നിയന്ത്രിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ, കോവിഡ് നിയന്ത്രിക്കാൻ ഇപ്പോൾ നമ്മുടെ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ ഓർമിപ്പിക്കുകയാണ് എന്ന് പറയുമ്പോൾ ഓർക്കണം ബലവത്തായ നമ്മുടെ ചരിത്രം. അതായത് 1934–35 കാലത്താണ് കൊച്ചി തീരപ്രദേശത്തും ആലപ്പുഴ നഗരത്തിലും പ്ലേഗ് വീണ്ടും പൊട്ടിപ്പുറപ്പെട്ടത്.

എന്നാൽതന്നെയും രോഗത്തിന്റെ തീവ്രത പൊതുജനങ്ങൾ മനസിലാക്കാൻ 25 പേർ മരിക്കേണ്ടിവന്നു. ആലപ്പുഴ നഗരത്തിനു പുറത്തേക്കുള്ള എല്ലാ വഴികളിലും അന്നു പ്ലേഗ് ക്യാംപുകൾ തുറന്നു. അങ്ങനെ എലികളുള്ള മുഴുവൻ പ്രദേശങ്ങൾ അണുവിമുക്തമാക്കുകയും ചെയ്തു. ജനങ്ങൾ നഗരം വിട്ടുപോക‍ുന്നതു തടഞ്ഞ് ‘ലോക്ഡൗൺ’ പ്രഖ്യാപിക്കുകയുണ്ടായി. വീടുകളിൽ അണുനാശിനി തളിക്കുകയും ചെയ്തു. അങ്ങനെ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ആലപ്പുഴ നഗരം പ്ലേഗിനെ പ്രതിരോധിച്ചത്. ആലപ്പുഴയിൽ മാത്രം 52,376 പേർക്ക് വാക്‌സിനേഷൻ നൽകി മാതൃകാപരമായ നേട്ടം കൈവരിച്ചു.

ഇതേതുടർന്ന് 1935ൽ പ്ലേഗ് ബാധയെക്കുറിച്ചു പഠിക്കാൻ സ്‌ഥിരമായി ഒരു ഉദ്യോഗസ്‌ഥനെ ആലപ്പുഴയിൽ നിയമിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വ്യാപകമായി എലിനശീകരണം നടത്തിയിരുന്നു. രോഗം പരത്തുന്ന എലിച്ചെള്ളുകളെക്കുറിച്ച് എന്റമോളജിക്കൽ പഠനങ്ങളും നടന്നു. 1937-38ൽ 16,354 എലികളെ ആലപ്പുഴയിൽ മാത്രം കൊന്നു. അന്ന് എലികളെ കൊന്ന് കൊണ്ടുചെല്ലുന്നവർക്ക് എലിയൊന്നിന് അര ചക്രമായിരുന്നു പ്രതിഫലം നൽകിയിരുന്നത്.

എന്നാൽ അവിടെയും കഴിയുന്നില്ല കോവിഡിനെക്കാൾ ഭയന്നൊരു രോഗം കേരളത്തിലുണ്ടായിരുന്നു–വസൂരി. രോഗം വന്നാൽ രോഗിയെ പായയിൽ കെട്ടി മരിക്കാൻ ഒഴിഞ്ഞ പറമ്പുകളിൽ ഉപേക്ഷിക്കുന്നതു മാത്രമായിരുന്നു അന്നു ചെയ്യാനുണ്ടായിരുന്നത്. തനിക്കു 4 വയസ്സുണ്ടായിരുന്നപ്പോൾ അമ്മ വസൂരിക്കു കീഴടങ്ങിയതിന്റെ ദുരിതക്കാഴ്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ പല വേദികളും പങ്കുവച്ചു. ആ അനുഭവം ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ:

"അതൊരു മഴക്കാലമായിരുന്നു. ചുറ്റും വെള്ളം നിറഞ്ഞു ദ്വീപുപോലെ കിടക്കുന്ന തുരുത്തിലെ വീട്ടിലേക്കു പോകാൻ മരപ്പാലം കടക്കണം. മുൻവശത്തു വലിയൊരു തോടാണ്. തോട്ടിൻകരയിലൂടെ ജ്യേഷ്‌ഠന്റെ വിരൽത്തുമ്പും പിടിച്ചു നടന്നെത്തിയ നാലര വയസ്സുകാരൻ മരപ്പാലത്തിനരികെ നിന്നുകൊണ്ട് അമ്മയെ വിളിച്ചു. കൊച്ചുവീടിന്റെ ജനലിലൂടെ അമ്മ പുറത്തേക്കു നോക്കി പറഞ്ഞു, വൈകാതെ വരാമെന്നും എടുത്തോമനിക്കാമെന്നും.

പാലത്തിനപ്പുറത്തുള്ള അമ്മയുടെ സ്‌നേഹത്തുരുത്തിലേക്കു പോകാൻ മനസ്സ് തുടിച്ചെങ്കിലും ആരും സമ്മതിച്ചില്ല. അമ്മ വരുന്നതും സ്വപ്‌നംകണ്ടു ഞാൻ മടങ്ങി. തിരിഞ്ഞുനോക്കുമ്പോഴും ജനാലയിൽ അമ്മയുടെ മുഖം കാണാമായിരുന്നു. വീശിക്കൊണ്ടിരിക്കുന്ന കൈ കാണാമായിരുന്നു. വസൂരിവന്നു കിടന്ന അമ്മ മരിച്ചു. മൃതദേഹം ദൂരെ എവിടെയോ കൊണ്ടുപോയി മറവുചെയ്‌തു". വിഎസിന്റെ ഓർമയിലെ അമ്മയുടെ അവശേഷിക്കുന്ന ചിത്രം വീശിക്കൊണ്ടിരിക്കുന്ന ഒരു കൈ മാത്രമാണെന്നും അദ്ദേഹം പലയിടത്തും പറഞ്ഞിട്ടുണ്ട്.വിഎസിന്റെ അനുഭവത്തിൽനിന്ന് കാലം കണക്കാക്കിയാൽ, 1927 ൽ ആയിരിക്കും അമ്മ മരിച്ചത്.

അതോടൊപ്പം തന്നെ വസൂരിക്കെതിരെ 1813ൽ റാണി ഗൗരിലക്ഷ്മി ഭായിയുടെ കാലത്ത് പ്രതിരോധ കുത്തിവയ്പ് തിരുവിതാംകൂറിൽ ആരംഭിച്ചിരുന്നു. എന്നാൽ തന്നെയും കുത്തിവയ്പിനോടുള്ള ജനങ്ങളുടെ ഭയം മാറ്റാൻ രാജകുടുംബാംഗങ്ങളാണ് ആദ്യം കുത്തിവയ്പെടുത്തത്. പൊതുജനാരോഗ്യ പ്രവർത്തനങ്ങളിലൂടെയാണ് വസൂരിയെ നിയന്ത്രിച്ചത്. 1901-02ൽ 12,855 പേരും, 1910-12ൽ 10,000 പേരും 1934-35ൽ 1074 പേരുമാണ് തിരുവിതാംകൂറിൽ വസൂരിമൂലം മരിച്ചത് എന്ന കണക്കുകൾ രേകഖപ്പെടുത്തുന്നത്. എന്നാൽ സമയോചിതമായ ഇടപെടൽമൂലം പിൽക്കാലത്ത് വസൂരി കേരളത്തിൽ നിർമാർജനം ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (15 minutes ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (28 minutes ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (36 minutes ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (39 minutes ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (47 minutes ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (54 minutes ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (1 hour ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (1 hour ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (1 hour ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (4 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (4 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (5 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (5 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (5 hours ago)

Malayali Vartha Recommends