മെയ് മൂന്നിന് ശേഷം കേരളത്തിൽ സംഭവിക്കുന്നത്... വാസ്‌തവം ഇതാണ്...

കോവിഡ് രോഗബാധ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ഈ രോഗത്തിന്റെ പ്രത്യേകതയെ കുറിച്ചും ഈ രോഗം എങ്ങനെയൊക്കെ ഒരു രാജ്യത്ത് വ്യാപിക്കുമെന്നും അതിന്റെ പ്രത്യാഖാതങ്ങളെ കുറിച്ചും വിശദമായ റിപ്പോർട്ടുകൾ മലയാളിവാർത്ത നൽകുകയുണ്ടായി. അത്തരം വാർത്തകൾ ഞങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ, 'ഞങ്ങളെ പേടിപ്പിക്കാതെ ഇത്തരം ഭീതി നിറഞ്ഞ വാർത്തകൾ നിങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കാതെ' എന്നൊക്കെ ചില വായനക്കാർ പറയാറുണ്ടായിരുന്നു.
എന്നാൽ ഈ കാര്യങ്ങളെ കുറിച്ച് വ്യക്തമായി പഠിച്ച് ജനങ്ങളിലേക്ക് കൃത്യമായ ഒരു അവബോധം ഉണ്ടാകണം എന്ന് ഞങ്ങൾക്ക് നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആധികാരിത ഉറപ്പു വരുത്തി ഇത്തരം വാർത്തകൾ ഞങ്ങൾ അവതരിപ്പിച്ചു. ഇന്നിപ്പോൾ ജനങ്ങൾ ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമുണ്ട്. ഇന്ത്യയിലെ ലോക് ഡൗൺ മെയ് മൂന്നിന് അവസാനിക്കുമോ? ഇല്ലെങ്കിൽ ഇനിയുള്ള ഇന്ത്യയുടെ ഭാവി എന്ത്? നമ്മുടെയൊക്കെ ജീവിതം എങ്ങനെ ? ഇതുവരെയൊക്കെ ഇങ്ങനെ സംഭവിക്കുമെന്ന് നമ്മളൊരിക്കലും ചിന്തിച്ചതല്ല. അതുകൊണ്ടുതന്നെ ഇനിയുള്ള നാളുകളും നമ്മുടെ നിർവചങ്ങൾക്ക് അപ്പുറമാണ്. അത്തരം ആധികാരികമായി പറയാനുള്ള വൈദഗ്ധ്യമൊന്നും മലയാളി വാർത്തക്ക് ഇല്ല. എങ്കിലും കൃത്യമായ വസ്തുതകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഒന്ന് വിശകലനം ചെയ്യുകയാണ് ഇവിടെ.
പ്രസാദ് ഭാരതി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേയും ദൂരദർശൻ എ ഇ ആർ സംവിധാനങ്ങളിലേക്ക് ഒരു സർക്കുലർ അയച്ചു. ഈ സർക്കുലറിൽ കൃത്യമായി കേന്ദ്ര സർക്കാർ ആവശ്യപെടുന്നു, ഈ ലോക് ഡൗൺ കാലഘട്ടത്തിലോ അതിനു ശേഷമുള്ള നിയന്ത്രണങ്ങളുടെ കാലഘട്ടത്തിലോ അതാത് സംസ്ഥാനങ്ങളുമായി ചേർന്ന് സ്‌കൂൾ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനുള്ള ക്രമീകരങ്ങൾ നിങ്ങൾ ചെയ്യണം.
ഈ റിപ്പോർട്ടിന്റെ വിഷധാംശങ്ങൾ ഇങ്ങനെ,...
ഒരുമണിക്കൂർ വീതമുള്ള സ്‌കൂൾ പാഠ്യ പദ്ധതി രാവിലെ ഒമ്പത് മണി മുതൽ വൈകുനേരം അഞ്ചു മണിവരെ ദൂരദർശൻ എ ഇ ആർ സൗകര്യം ലഭ്യമാക്കി പ്രക്ഷേപണം നടത്താൻ നിങ്ങൾ തയ്യാറാകണം. ഇതിനു വേണ്ട ചർച്ചകൾ സംസ്ഥാന ഗവൺമെന്റും വിദ്യാഭ്യാസ വകുപ്പുമായി ആരംഭിക്കണം. അതിന്റെ എല്ലാ മാർഗ നിർദേശത്തങ്ങളും ഈ സർക്കുലറിൽ വ്യക്തമായി നൽകുന്നു.
ഇതിൽ നിന്നും നമുക്ക് അനുമാനിക്കാവുന്ന വ്യക്തമായ ഒരു കാര്യം, ഒരുപക്ഷെ ഈ മെയ് മൂന്നിന് ശേഷം കൃത്യമായ നിയന്ത്രണങ്ങളോട് കൂടിത്തന്നെയാകണം ഇനി ഇന്ത്യയുടെ മുന്നോട്ടുള്ള ഭാവി. സ്‌കൂളുകൾ ജൂൺ ആദ്യവാരം തുറക്കുമോ എന്ന് ആളുകൾ അന്വേഷിക്കുമ്പോൾ ഈ സർക്കുലർ അതിനുള്ള മറുപടി പറയും.വസ്തുതാപരമായി വിശകലനം ചെയ്യുമ്പോൾ ഒരുകാര്യം നമുക്ക് മനസിലാകുന്നത് ജൂണിൽ സ്‌കൂളുകൾ തുറക്കാനുള്ള ഒരു സാധ്യതയും ഇല്ല എന്നതാണ്. കൃത്യമായ സാമൂഹിക അകലം പാലിച്ച് മുന്നോട്ട് പോയില്ലെങ്കിൽ കോവിഡ് രോഗ ബാധ പടർന്നു പിടിക്കും എന്ന് ഉറപ്പിക്കുന്ന റിപ്പോർട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തു വിട്ടിരിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് പറഞ്ഞത്, രാജ്യത്ത് ലോക് ഡൗൺ ഏർപെടുത്തിയിരുന്നില്ല എങ്കിൽ ഇന്ത്യയിൽ ഇതിനകം തന്നെ ഒരു ലക്ഷം കോവിഡ് രോഗികൾ ഉണ്ടായേനെ. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇങ്ങനെയാണ് വിശദീകരിക്കുന്നത്, ലോക് ഡൗൺ നേട്ടമായി രോഗവ്യാപനം ഫലപ്രദമായി തടയാൻ കഴിഞ്ഞു. ഒരുപക്ഷെ രോഗവ്യാപനം ഫലപ്രദമായി തടയാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ രോഗികളുടെ എണ്ണം ഇതിനകം തന്നെ ഒരുലക്ഷം കഴിയുമായിരുന്നു. ലോക് ഡൗൺ ഏർപെടുത്തിയില്ലായിരുന്നെകിൽ രാജ്യത്ത് ഇപ്പോൾ എട്ടുലക്ഷത്തിലധികം കോവിഡ് രോഗികൾ ഉണ്ടാകുമായിരുന്നു. ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാക്കാൻ പത്തു ദിവസമാണ് എടുക്കുന്നത്. അത്രയും ശതമാന കണക്കുകൾ പൂർണമായും തെറ്റിപ്പോയേനെ. ഇന്ത്യയിൽ ഇതിനകം തന്നെ ഒൻപത് ലക്ഷം ആൾക്കാരെ നിരീക്ഷണത്തിൽ ആക്കിയിരിക്കുന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 25000 ആയി. മരണം 779. ഏഴു സംസ്ഥാനങ്ങളിൽ രോഗം തീവ്രമായി പടർന്നു പിടിക്കുകയാണ്.
കേരളത്തിൽ നിയന്ത്രണ വിധേയമായി എന്ന് നമ്മൾ വിശ്വസിക്കുമ്പോളും ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത് ഒരു മൂന്നാം ഘട്ട വ്യാപനത്തിനുള്ള എല്ലാ സാധ്യതകളും മുന്നിലുണ്ട്. അത്തരം അപകടകരമായ സാഹചര്യം മുന്നില്കണ്ടുകൊണ്ടുമാത്രമേ നമുക്ക് നീങ്ങാൻ കഴിയു. അത്തരം ഒരു സാഹചര്യമുണ്ടായാൽ ദശ ലക്ഷകണക്കിന് പേരിൽ രോഗം പടരുമെന്നാണ് മുഖ്യമന്ത്രി കേരളത്തെ അറിയിച്ചത്. ഇത്തരം വസ്തുതകളിൽ നിന്നും നമുക്ക് കൃത്യമായ ഒരു കാര്യം മനസിലാക്കാം, ജൂണിൽ സ്‌കൂളുകളോ കോളേജുകളോ തുറന്നു സാധാരണ വിദ്യാഭ്യാസ ക്രമത്തിലേക്ക് കടക്കാൻ നമുക്ക് കഴിയില്ല. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാർ ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ദൂരദർശൻ എ ഇ ആർ സംവിധാനത്തിലേക്ക് അയച്ച സർക്കുലർ തന്നെ ഇതിനു ഉത്തരം നൽകുന്നു.
അപ്പോൾ സ്വാഭാവികമായും നമ്മുടെ ഉള്ളിലുള്ള സംശയമാണ് , അപ്പോൾ നമുക്ക് ഈ കോവിഡിന് മുൻപുണ്ടായിരുന്ന ജീവിത രീതിയിലേക്ക് എന്ന് തിരികെ പോകാം എന്നത്. എന്നാൽ നിലവിലെ സാഹചര്യമനുസരിച്ച് നമുക്ക് കൃത്യമായൊരു തീയതി പ്രവചിക്കുക വയ്യ. ലോകാരോഗ്യ സംഘടനയും ലോകത്തിലെ മറ്റു ആരോഗ്യ വിദഗ്ധരും നൽകുന്ന സൂചന സെപ്റ്റംബർ മാസത്തോടെ ഈ രോഗത്തിന് ഫലപ്രദമായൊരു വാക്സിൻ കണ്ടെത്താൻ കഴിയും എന്നാണ്. എങ്കിലും അതിന്റെ അവസാനവട്ട പരീക്ഷങ്ങളൊക്കെ കഴിഞ്ഞു വിപണിയിൽ എത്തി ലോകത്തിലെ എല്ലാ മനുഷ്യരിലും ഏതാണ് കുറഞ്ഞത് ഒരു വർഷമെങ്കിലും വരും. കോവിഡ് വൈറസിന്റെ ഒരു രണ്ടാം വരവ് പ്രവചിക്കുന്നത് ജൂലൈ ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലാണ്. ഏറ്റവും തീഷ്ണമായ ഒരു കാലഘട്ടത്തെ നമ്മൾ നേരിടാനിരിക്കുന്നതെ ഉള്ളു.
ഇതിൽ നിന്നുതന്നെ ഒരുകാര്യം ഉറപ്പിക്കുക കുറഞ്ഞത് ഒരു വർഷമെങ്കിലും നമ്മൾ കൃത്യമായ സാമൂഹിക അകലം പാലിച്ചേ മതിയാകൂ. ഇന്ത്യയിൽ കൂടുതലും ആളുകൾ ഉപയോഗിക്കുന്ന പൊതുഗതാഗതം, മെട്രോ ,സംവിധാങ്ങളൊക്കെയും നിയന്ത്രിതമായി മാത്രമേ ഇനി മുന്നോട്ട് കൊണ്ടുപോകാൻ ആകുള്ളൂ. വളരെ കർശന നിയന്ത്രണത്തോടെ മാത്രമേ ഇന്ത്യ ഈ കാലഘട്ടത്തിൽ പൊതു ഗതാഗതം ഉപയോഗിക്കുകയുള്ളു എന്നത് വ്യക്തമാണ്. ലോക് ഡൗൺ എന്ന പേരിട്ടില്ലയെങ്കിലും കടുത്ത നിയന്ത്രണത്തോടുകൂടിയെ ഈ വരുന്ന ഒരു വർഷക്കാലം നമുക്ക് ജീവിക്കാൻ കഴിയുകയുള്ളു.
ഓഫീസുകൾ പരമാവധി വർക്ക് അറ്റ് ഹോം ആയി മാറും. ഇൻഫോസിസ് അടക്കമുള്ള വമ്പന്മാർ ഈ രീതിയിൽ മാറിക്കഴിഞ്ഞു. പാർക്കുകൾ, ബീച്ചുകൾ, സൈമണിമാ ശാലകൾ എന്നിവ ഈ കാലയളവിൽ അടഞ്ഞു കിടക്കും. വിദേശങ്ങളിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാർ ഉണ്ട്. കേരളത്തിൽ നിന്നുതന്നെ ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവരുടെ എണ്ണം 17 ലക്ഷം എന്നാണു കണക്ക്. ഇവസറിൽ പകുതിപ്പേരെങ്കിലും കേരളത്തിലേക്ക് മടങ്ങി വരും. അത്രയും ആൾക്കാർക്ക് വീണ്ടും കേരളത്തിൽ ജീവിതോപാധി കണ്ടെത്തേണ്ടി വരും.
കേരളം നേരിടേണ്ടി വരുന്ന വലിയൊരു വിപത്ത് ടൂറിസം മേഖലയിലാണ്. ജിഡിപിയുടെ പത്തുമുതൽ 15 വരെയുള്ള വിഹിതം കേരളത്തിന്റെ ടൂറിസം മേഖലയാണ് നമുക്ക് സമ്മാനിക്കുന്നത്. കേരളത്തിലെ തൊഴിലുകളുടെ നല്ലൊരു വിഹിതം നൽകിവരുന്നത് ടൂറിസം മേഖലയാണ്. ടൂറിസം മേഖല പൂർണമായും ഈ കാലഘട്ടത്തിൽ അടഞ്ഞു കിടക്കും. ഇത്രയേറെ ആളുകളെ മറ്റു തൊഴിൽ മേഖലയിലേക്ക് നമുക്ക് മാറ്റേണ്ടി വരും.
കേരളത്തിലെ കാർഷിക മേഖലയിൽ അടിസ്ഥാനപരമായ പല മാറ്റങ്ങളും സംഭവിക്കും. തോട്ടവും മേഖല ഏറെക്കുറെ തളർന്നു കിടക്കും.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha



























