സാരി ചലഞ്ച് കെണിയാകുമേ..; ഡീപ് ന്യൂഡ് സൈറ്റിൽ നിങ്ങൾ പൂർണ്ണ നഗ്നരായി മാറും; ലോക്ക്ഡൗൺ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ സാരി ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

ലോകം ലോക്ക്ഡൗണിലേക്ക് ചുരുങ്ങിയപ്പോൾ നാലു ചുവരുകൾക്കുള്ളിൽ വീർപ്പുമുട്ടാൻ തുടങ്ങിയിരിക്കുന്നു മനുഷ്യർ. ചുറ്റിലും പെരുകുന്ന മരണനിരക്കും രോഗബാധയും മനുഷ്യന്റെ മനസികനിലയിൽ തന്നെ പല മാറ്റങ്ങളും വരുത്തുന്നുണ്ട്. പക്ഷെ നമുക്ക് ഈ ദുരവസ്ഥ മറികടന്നേ പറ്റൂ. ഫെയ്സ്ബുക്കില്‍ രൂപപ്പെട്ട സാരി ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സ്വയം പോസിറ്റീവ് ആവുക. ചുറ്റിലുള്ളവരെയും പോസിറ്റീവ് ആക്കുക. അതാണ് ഫെയ്സ്ബുക്കിന്റെ സാരി ചലഞ്ച്. കാര്യം ഇത്രയേള്ളൂ. നന്നായി ഒരുങ്ങി നല്ലൊരു സാരിയുടുത്ത് ഒരു ഫോട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുക. എന്നിട്ട് നിങ്ങളുടെ എല്ലാ പെൺ സുഹൃത്തുക്കളെയും ഈ ചലഞ്ചിനായി ടാഗ് ചെയ്യാം. നിരവധി ആളുകളാണ് ഈ ചെല്ലെങ്ങുമായി മുന്നോട് വന്നത് വളറ്‍റെ വലിയ രീതിയിൽ സാരി ചെല്ലെങ്ങെ ലോകമെന്പാടും ഉള്ള മലയാളി പെൺകുട്ടികൾ ഏറ്റെടുക്കയും ചെയ്തു
ലോക്ക്ഡൗൺ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ സാരി ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍. സാരി ഉടുത്ത് പെൺകുട്ടികള്‍ വ്യാപകമായി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ അപ്‍ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ ദുരുപയോഗം ചെയ്യാൻ വലിയ സാധ്യതയാണുള്ളതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വസ്ത്രം ധരിച്ച ആളുകളുടെ ചിത്രങ്ങള്‍ നഗ്നചിത്രങ്ങളാക്കി മാറ്റുന്ന ഡീപ് ന്യൂഡ്. കോം എന്ന വെബ്സൈറ്റ് തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വെബ്സൈറ്റ് ഉപയോഗിച്ച് സാരി ചലഞ്ച് ചിത്രങ്ങളും ദുരുപയോഗിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. വൈറസിനെതിരെ സുരക്ഷിതരമായി വീട്ടിലിരിക്കുന്ന സമയത്ത് സൈബര്‍ ലോകത്തും സുരക്ഷിതരമായിരിക്കണമെന്നാണ് സഹ്യാദ്രി കോളേജ് ഓഫ് എൻജിനീയറിങ് ആൻ്റ് മാനേജ്മെൻ്റിലെ പ്രൊഫസറും സൈബര്‍ സെക്യൂരിറ്റി ട്രെയിനറുമായി ആനന്ദ് പ്രഭു ജി ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. ചുറ്റിലും എന്നും കേൾക്കുന്ന മഹാമാരിയുടെ ഭയപ്പെടുത്തുന്ന വാർത്തകൾ നമ്മെ വല്ലാതെ തളർത്തുമ്പോൾ സ്വയം മനസിനെ സന്തോഷിപ്പിക്കാനും മറ്റുള്ളവർക്ക് സന്തോഷം പകരാനും ഈ ചലഞ്ചിലൂടെ കഴിയും. പ്രമുഖർ പലരും ഇതിനോടകം തന്നെ ഈ ചലഞ്ചിന്റെ ഭാഗമായിക്കഴിഞ്ഞു.
ഏറ്റവുമാദ്യം സൃഷ്ടിച്ച ഡീപ് ന്യൂഡ് വെബ്സൈറ്റില്‍ കംപ്യൂട്ടര്‍ സഹായത്തോടെ വസ്ത്രം ധരിച്ച വ്യക്തികളുടെ ചിത്രങ്ങള്‍ അവരോട് സാമ്യമുള്ളവരുടെ നഗ്നചിത്രങ്ങളുമായി ചേര്‍ത്തൊട്ടിച്ചാണ് തയ്യാറാക്കുന്നത്. എന്നാല്‍ വെബ്സൈറ്റ് ദുരുപയോഗം ചെയ്യപ്പെടുമെന്ന് മനസ്സിലാക്കിയും വൻ പ്രതിഷേധം ഉയരുകയും ചെയ്തതോടെ എസ്തോണിയയിലെ സൈറ്റ് ഡെവലപ്പര്‍മാര്‍ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇൻ്റര്‍നെറ്റില്‍ വ്യാജ കണ്ടൻ്റ് തയ്യാറാക്കുന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ ചിത്രങ്ങളും തയ്യാറാക്കുന്നതെന്നാണ് ആനന്ദ് പ്രഭു പറയുന്നത്. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ വസ്ത്രം ധരിച്ച വ്യക്തിയുടെ വ്യാജ നഗ്ന ചിത്രവും തയ്യാറാക്കും. എന്നാല്‍ ഇത്തരത്തില്‍ തയ്യാറാക്കിയ വ്യാജ ചിത്രങ്ങള്‍ കണ്ടെത്താനും സംവിധാനങ്ങളുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























