Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ, ചാത്തന്നൂര്‍ എന്നീ മേഖലകളിലുള്ളവര്‍ കര്‍ശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ ഭരണകൂടം.... കുളത്തൂപ്പുഴ മേഖലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ വ്യാപകമായി സമ്പര്‍ക്കം നടത്തിയതാണ് പ്രദേശത്തെ ആശങ്കയ്ക്ക് കാരണം, കോവിഡുമായി ആരോഗ്യ പ്രവര്‍ത്തക സന്ദര്‍ശിച്ചതു 500-ഓളം വീടുകള്‍ ...

27 APRIL 2020 08:07 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു

കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ, ചാത്തന്നൂര്‍ എന്നീ മേഖലകളിലുള്ളവര്‍ കര്‍ശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. കുളത്തൂപ്പുഴ മേഖലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ വ്യാപകമായി സമ്പര്‍ക്കം നടത്തിയതാണ് പ്രദേശത്തെ ആശങ്കയ്ക്ക് കാരണം. ചാത്തന്നൂരില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു.

കോവിഡ് സ്ഥിരീകരിച്ച ചാത്തന്നൂര്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക, ജോലിയുടെ ഭാഗമായി സന്ദര്‍ശിച്ചതു 480 വീടുകള്‍. എംസി പുരം വാര്‍ഡില്‍ വീടുകളില്‍ വിവര ശേഖരണത്തിനും മറ്റുമായാണ് എത്തിയത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച ആദ്യ ആശ പ്രവര്‍ത്തകയാണ് മീനാട് സ്വദേശിയായ നാല്‍പത്തിയേഴുകാരി. രോഗം സ്ഥിരീകരിച്ചവരില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേരുമായി സമ്പര്‍ക്കം പുലത്തിയതും ഇവരാണെന്നാണു സൂചന.

അത് മാത്രമല്ല ഏറ്റവും ആത്മാര്‍ത്ഥതയോടെ ജോലി ചെയ്ത സ്ത്രീ ആയിരുന്നു ഇവര്‍ അത് കൊണ്ട് തന്നെ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് ഒരു സംഘടനയുടെ പ്രതിനിധികള്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തി പൊന്നാട അണിയിച്ച് അനുമോദിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകയുടെ ഭര്‍ത്താവും രണ്ടു മക്കളും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

23നു ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒപി രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ജോലി ചെയ്തു. 139 പേര്‍ ഒപിയില്‍ അന്ന് എത്തിയിരുന്നു. ഈസ്റ്ററിന്റെ തലേന്നും ഒപി കൗണ്ടറില്‍ ടിക്കറ്റ് നല്‍കാന്‍ ഉണ്ടായിരുന്നു. 23നു കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ് ഉണ്ടായിരുന്നെങ്കിലും ആ സെക്ഷനില്‍ ബന്ധപ്പെട്ടില്ല. ഇവര്‍ക്ക് രോഗം എവിടെ നിന്നു ബാധിച്ചു എന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

രണ്ടു ദിവസത്തിനിടെ 94 വീടുകളിലെ കിണറ്റില്‍ ക്ലോറിന്‍ കലര്‍ത്താന്‍ എത്തി. ഒരു സഹായിയും ഒപ്പമുണ്ടായിരുന്നു. പാലിയേറ്റീവ് ഹോം കെയറിന്റെ ഭാഗമായി 3 വീടുകളിലും പോയിരുന്നു. കിടപ്പു രോഗികള്‍ക്ക് യൂറിന്‍ ട്യൂബ് മാറ്റുന്നതിനും മറ്റും നഴ്‌സിനെ സഹായിക്കുകയും ചെയ്തു. ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റും എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ 17 പേരുടെ വീടുകളിലും എത്തി.

ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം അടച്ചു. മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ 27 പേരെ നിരീക്ഷണത്തിലാക്കി. പകരം സംവിധാനം ഏര്‍പ്പെടുത്തി. നാളെ പ്രവര്‍ത്തനം പുന:രാരംഭിക്കും. 3 ഡോക്ടര്‍മാര്‍, 4 നഴ്‌സുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയാണ് നിരീക്ഷണത്തിലായത്. ഇതില്‍ 18 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്.

ഒപിയില്‍ എത്തിയവരെ രണ്ടാം ഘട്ട പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരവൂര്‍ അഗ്‌നിശമന സേന സ്റ്റേഷന്‍ ഓഫിസര്‍ ഡി.ഉല്ലാസിന്റെ നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രം അണുവിമുക്തമാക്കി. ആശ പ്രവര്‍ത്തകയുടെ പ്രവര്‍ത്തന മേഖലയായ എംസി പുരം വാര്‍ഡിലും അണു നശികരണം നടത്തി.

ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഇതുവരെ രോഗ ലക്ഷണം പ്രകടമല്ല. പൊതു പരിശോധനയുടെ ഭാഗമായി 6 പേരുടെ സാംപിള്‍ 23നു ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ശേഖരിച്ചിരുന്നു. കൂടുതല്‍ പേരുമായി സഹകരിക്കുന്നതിനാല്‍ അവിചാരിതമായി ആരോഗ്യ പ്രവര്‍ത്തകയെ പരിശോധിക്കുകയായിരുന്നു. മുഖാവരണം ധരിച്ച്, വീട്ടിനുള്ളില്‍ കയറാതെ സാമൂഹിക അകലം പാലിച്ചാണു വിവരശേഖരണം നടത്തിയത്.

'സാംപിള്‍ പരിശോധന ഫലം പോസ്റ്റീവാണെന്ന് കേട്ടപ്പോള്‍ തളര്‍ന്നു പോയി. പിന്നെ കുറെ നേരത്തേക്കു കരച്ചില്‍ മാത്രമായിരുന്നു..' നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി. ഇന്നലെ എക്‌സറേ, ഇസിജി തുടങ്ങിയവ എടുത്തു. ഇപ്പോഴും ഒരു ലക്ഷണങ്ങളും ഇല്ല'-ആരോഗ്യ പ്രവര്‍ത്തക പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡിലെ വീടുകളില്‍ പോയിരുന്നു. പുറത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്ന 17 പേരുടെ വിവരവും ശേഖരിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (56 minutes ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (1 hour ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends