നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ ഉണ്ടായ രൂക്ഷമായ സംഘര്‍ഷത്തിലും അതിക്രമങ്ങളിലും പോലീസിന്റെ നടപടികള്‍ക്കെതിരെ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം. ഇടതുവിദ്യാര്‍ത്ഥി നേതാക്കള്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമം സഭയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന പ്രതിപക്ഷം, സര്‍വകലാശാല ഹോസ്റ്റല്‍ പരിസരം തികഞ്ഞ യുദ്ധക്കളമാക്കി മാറ്റിയെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചു.കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ ഭരണപക്ഷവും പോലീസും കൈകോര്‍ത്ത് സര്‍വകലാശാല ഹോസ്റ്റലില്‍ നരനായാട്ട് നടത്തുകയായിരുന്നുവെന്ന് സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് ഉന്നയിച്ച് സംസാരിച്ച വി ജോയ് എംഎല്‍എ കുറ്റപ്പെടുത്തി.
തികച്ചും ഗവണ്‍മെന്റ് സ്പോണ്‍സേര്‍ഡ് ആയി നടന്ന ഒരു അതിക്രമമാണിതെന്നും അദ്ദേഹം സഭയെ അറിയിച്ചു. കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് കന്റോൺമെന്റ് സി ഐയും എസ് ഐയും അർധരാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ കുഞ്ഞുങ്ങളെ താലോലിക്കാൻ കഴിയാതെ ഇല്ലാതാക്കി കളയുമെന്നാണ് പറഞ്ഞത് . ചാനലിൽ വന്നതാണ് . നവകേരള യാത്രയ്ക്ക് എത്രപേരുടെ തലതല്ലി പൊട്ടിച്ചു, എ ഡി തോമസ് എം എൽ എ ഇവിടെയുണ്ട്. ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല . ആ ലാത്തി പിടിച്ച് വാങ്ങിച്ചു വന്നേക്കാ ആരുടെ തലയോട്ടി അടിച്ചു പൊട്ടിച്ചത് പച്ചക്കള്ളം പറയരുത്...
തന്റെ പ്രസംഗത്തിനിടെ, സംഭവസ്ഥലത്തുനിന്ന് തനിക്ക് ലഭിച്ച പോലീസ് ഉപയോഗിച്ച ഒടിഞ്ഞ ലാത്തി വി ജോയി എംഎല്‍എ നിയമസഭയില്‍ പരസ്യമായി ഉയര്‍ത്തിക്കാട്ടി. ഇത് സഭയില്‍ വലിയ ബഹളത്തിനും തര്‍ക്കത്തിനും വഴിതുറന്നു.എങ്ങനെയാണ് ഇത്രയും ക്രൂരമായി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചതെന്ന് ചോദിച്ച അദ്ദേഹം, ഈ സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ ഒരന്വേഷണം നടത്തുകയാണെങ്കില്‍ ഇടുപ്പില്‍ നിന്ന് ബിയര്‍ കുപ്പി എടുത്ത് എറിഞ്ഞത് ആരാണെന്ന് വ്യക്തമായി മനസ്സിലാകുമെന്നും തുറന്നടിച്ചു. എംഎല്‍എ നിയമസഭയ്ക്കുള്ളിലേക്ക് ലാത്തി കൊണ്ടുവന്ന നടപടി സഭാചട്ടങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,
ആ ലാത്തി ഉടനടി വാച്ച് ആന്‍ഡ് വാര്‍ഡിന് കൈമാറാന്‍ വി ജോയിയോട് നിര്‍ദേശിച്ചു. പ്രതിപക്ഷം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ പരിശോധിക്കാമെന്ന് സ്പീക്കര്‍ സഭയ്ക്ക് ഉറപ്പുനല്‍കുകയും ചെയ്തു.എന്നാല്‍, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സംഭവസ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ എത്തിയ പോലീസിന് നേരെയാണ് പ്രതിഷേധക്കാര്‍ കല്ലും ബിയര്‍ കുപ്പിയും എറിഞ്ഞതെന്ന് വ്യക്തമായ മറുപടി നല്‍കി. പൊലീസുകാര്‍ക്ക് നേരെ വന്‍ അക്രമമാണ് അഴിച്ചുവിട്ടത്.
സേവനസന്നദ്ധരായി എത്തിയ പോലീസുകാരെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന സമീപനം ചില നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായെന്നും, ഇത്തരം കാര്യങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി സഭയില്‍ ഉറപ്പിച്ചുപറഞ്ഞു.
https://www.facebook.com/Malayalivartha



























