തീരുമാനം ഇന്നുണ്ടായേക്കും... കല്ലാട്ടുമുക്ക് സ്വദേശിക്ക് രോഗം ഭേദമായതിനാല്‍ തിരുവനന്തപുരം നഗരം ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാകും

കല്ലാട്ടുമുക്ക് സ്വദേശിക്ക് രോഗം ഭേദമായതിനാല്‍ നഗരം പൂര്‍ണമായി ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കും. നഗരത്തില്‍ നിലവില്‍ കളിപ്പാന്‍കുളം, അമ്പലത്തറ വാര്‍ഡുകള്‍ ഹോട്‌സ്‌പോട്ടിലാണ്. കല്ലാട്ടുമുക്ക് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ ആദ്യം കോര്‍പറേഷന്‍ പരിധിയില്‍ മുഴുവന്‍ ഹോട്‌സ്‌പോട്ട് ഏര്‍പ്പെടുത്തിയിരുന്നു.കോര്‍പറേഷന്‍ പരിധിയില്‍ വാര്‍ഡുകളും മുന്‍സിപ്പാലിറ്റിയില്‍ ഡിവിഷനുകളും മാത്രം അടച്ചിടാനായി പുതിയ നിര്‍ദേശം വന്നതോടെയാണ് കളിപ്പാന്‍കുളവും അമ്പലത്തറ വാര്‍ഡും മാത്രമായി അടച്ചിട്ടിരിക്കുന്നത്.
ഈ ഭാഗങ്ങളിലെ പ്രധാന റോഡുകള്‍ ഉള്‍പ്പെടെ അടച്ച് നിലവില്‍ തിരുവല്ലം , അട്ടകുളങ്ങര എന്നിവിടങ്ങളിലെ പരിശോധന കേന്ദ്രങ്ങള്‍ വഴി മാത്രമാണ് വാഹനങ്ങളെയും യാത്രക്കാരെയും കടത്തി വിടുന്നത്. ഹോട്‌സ്‌പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ അടച്ചിട്ട മറ്റു റോഡുകള്‍ തുറക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ കടകള്‍ തുറക്കാനും മറ്റുമായി സര്‍ക്കാര്‍ നല്‍കിയിട്ടുള്ള പുതിയ ഇളവുകളും ഇവിടെ ബാധകമാകും. എന്നാല്‍ നേരത്തെ ഹോട്‌സ്‌പോട്ടായിരുന്ന കോര്‍പറേഷന്‍ പരിധിയിലെ അടച്ച റോഡുകള്‍ യാത്രയ്ക്ക് തുറന്ന് നല്‍കിയിട്ടില്ല. ഈ നിലപാട് ഇവിടെയും അധികൃതര്‍ സ്വീകരിക്കുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
അതേസമയം തിരുവനന്തപുരം നഗരഹൃദയമായ ചാലയും പരിസരവും ചീഞ്ഞുനാറുന്നു. അറവുമാലിന്യങ്ങള്‍ അടക്കം കുന്നുകൂടി മാലിന്യകൂമ്പാരമായിട്ടും നീക്കാന്‍ നടപടിയില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്റെ മഴക്കാല പൂര്‍വ ശുചീകരണവും പറച്ചിലില്‍ മാത്രം ഒതുങ്ങുകയാണ്.
തിരുവനന്തപുരം ക്ലീന്‍ സിറ്റിയാണെന്ന് അവകാശപ്പെടുന്ന കോര്‍പ്പറേഷന്‍ മേയര്‍ ഈ ദൃശ്യങ്ങള്‍ ഒന്നു കാണണം. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ചാല കമ്പോളത്തിനകത്താണ് ഈ മാലിന്യ മല. രോഗഭീതി ഉയര്‍ന്നിട്ടുപോലും ഇത് നീക്കം ചെയ്യാനോ മാലിന്യം തള്ളുന്ന സംഘങ്ങളെ പിടികൂടാനോ കോര്‍പ്പറേഷനോ പൊലീസിനോ കഴിഞ്ഞിട്ടില്ല. അറവുമാലിന്യമടക്കം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്.
മാംസാവശിഷ്ടങ്ങളുടെ മനം മടുപ്പിക്കുന്ന ദുര്‍ഗന്ധം സഹിച്ചാണ് കച്ചവടക്കാരും ഇവിടെ ജോലിചെയ്യുന്നത്. മഴക്കാലമെത്തുന്നതിനുമുമ്പ് മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ നിലവിലെ രോഗഭീതി തിരുവനന്തപുരം നഗരത്തെ വിട്ടൊഴിയില്ല. സ്ഥലത്ത് രാത്രിയില്‍ കൃത്യമായ ഇടവേളകളില്‍ പൊലീസ് പെട്രോളിങ്ങ് വ്യാപിപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
"
https://www.facebook.com/Malayalivartha



























