Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

പഞ്ചായത്ത് വകുപ്പ്: എല്ലാ ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരാകണം

27 APRIL 2020 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു

പഞ്ചായത്ത് വകുപ്പിനെ അവശ്യസര്‍വീസായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരാകാന്‍ നിര്‍ദേശം. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇതു സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനും ആവശ്യപ്പെട്ടു. പൊതുഗതാഗത സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നു വരുന്ന ജീവനക്കാര്‍ക്കും ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍, 5 വയസ്സില്‍ താഴെ പ്രായമുളള കുട്ടികളുടെ രക്ഷകര്‍ത്താക്കളായ ജീവനക്കാര്‍ എന്നിവരെ അപേക്ഷപ്രകാരം ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാം. ഇവര്‍ നിര്‍ബന്ധമായും 'വര്‍ക് ഫ്രം ഹോം' രീതി സ്വീകരിക്കണം.

ഓഫിസ് ഹെഡ് ക്വാര്‍ട്ടേഴ്സ് ജില്ലയ്ക്കുള്ളില്‍ തന്നെ വരുന്നതും ജില്ലയ്ക്കുള്ളില്‍ സ്ഥിരതാമസമാക്കിയതുമായ ജീവനക്കാര്‍ നിര്‍ബന്ധമായും ജോലിക്ക് ഹാജരാകണം. ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത കാരണമോ മറ്റ് അവശതകളാലോ ഹാജരാകാന്‍ കഴിയാത്തവര്‍ കാരണം കാണിച്ച് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

ദൂരെ സ്ഥലങ്ങളില്‍ നിന്നു ജോലിക്കെത്തുന്നവര്‍ ഓഫിസിന്റെ 8 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കാന്‍ നടപടി സ്വീകരിക്കണം. ഇതിന് ഓഫിസ് മേധാവികള്‍ ക്രമീകരണം ചെയ്യണം. ജീവനക്കാര്‍ ഓഫിസ് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.

സ്ഥിരതാമസമാക്കിയ ജില്ലയ്ക്കു പുറത്ത് ജോലി ചെയ്യുകയും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സ്ഥിരതാമസ സ്ഥലങ്ങളിലകപ്പെട്ടു പോവുകയും ചെയ്ത ജീവനക്കാര്‍ക്ക് സ്വകാര്യവാഹനങ്ങളില്‍ ജോലിസ്ഥലത്തേക്കു പോകുന്നതിന് ആവശ്യമായ യാത്രാപാസിനുളള നടപടികള്‍ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ ചെയ്യണം.

സര്‍ക്കാര്‍/ജില്ലാ ഭരണകൂടം കോവിഡ് നിര്‍വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളള സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ ജീവനക്കാരുടെ എണ്ണം ഓഫിസ് മേലധികാരിക്ക് ക്രമീകരിക്കാം. തദ്ദേശസ്ഥാപനങ്ങളില്‍ എന്‍ജി. ജീവനക്കാരുടെ ഹാജര്‍ സെക്രട്ടറിമാര്‍ പരിശോധിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് ജീവനക്കാരുടെ ഹാജര്‍ പരിശോധന കോവിഡ് കാലത്ത് എന്‍ജിനീയര്‍മാര്‍ക്കു പകരം സെക്രട്ടറിമാര്‍ നടത്തും. അവശ്യസര്‍വീസായി പ്രഖ്യാപിച്ചിട്ടും എന്‍ജിനീയറിങ് വിഭാഗത്തിലെ വലിയൊരു ശതമാനവും ജോലിക്കു ഹാജരാകാത്ത സാഹചര്യത്തിലാണു തീരുമാനമെന്നാണു സൂചന.

ഹാജര്‍ പരിശോധനയ്ക്കു ശേഷം പഞ്ചായത്ത്, നഗരസഭ അധ്യക്ഷര്‍ക്കു ഹാജര്‍പുസ്തകം പരിശോധിക്കാന്‍ സെക്രട്ടറിമാര്‍ സമര്‍പ്പിക്കണം. കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്തീരാജ് നിയമം എന്നിവ പ്രകാരം അതതു തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ചുമതല സെക്രട്ടറിമാര്‍ക്കാണ്. എന്നാല്‍, 2003ല്‍ എന്‍ജിനീയറിങ് വിഭാഗം നിലവില്‍ വന്നതോടെ സാങ്കേതിക ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഈ വിഭാഗത്തിനായി.

ഒന്നരയാഴ്ച മുന്‍പ് വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ 458 പഞ്ചായത്തുകളിലും 68 ബ്ലോക്ക് പഞ്ചായത്തുകളിലും 14 നഗരസഭകളിലും സാങ്കേതിക വിഭാഗം ജീവനക്കാരുടെ സാന്നിധ്യമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി മന്ത്രി എ.സി.മൊയ്തീന്‍ രോഷാകുലനായിരുന്നു. ഇവരുടെ ഹാജര്‍ പരിശോധന, എന്‍ജിനീയറിങ് ഉദ്യോഗസ്ഥരില്‍ നിന്നു മാറ്റി തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ഏല്‍പിക്കേണ്ടി വരുമെന്ന് അന്നു മന്ത്രി മുന്നറിയിപ്പും നല്‍കിയിരുന്നു. തുടര്‍ന്ന് തദ്ദേശ വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഇക്കാര്യം വ്യക്തമാക്കി ജീവനക്കാര്‍ക്കു കത്തയയ്ക്കുകയും ചെയ്തു.

കോവിഡ് കാലത്ത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ആരോഗ്യവിഭാഗം ജീവനക്കാരും തിരക്കേറിയ ജോലിയിലാണ്. സമൂഹ അടുക്കളകള്‍ സജ്ജമാക്കുക, ആശുപത്രികളിലെയും മറ്റും മരാമത്ത് ജോലി, ശുചീകരണം തുടങ്ങിയവയുടെ സാങ്കേതിക സഹായത്തിന് എന്‍ജിനീയറിങ് വിഭാഗത്തിന്റെ സഹകരണം ആവശ്യമാണ്.

എന്നാല്‍, തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഓഫിസില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചിരുന്നതല്ലാതെ എന്‍ജിനീയറിങ് വിഭാഗം അവശ്യസര്‍വീസാണെന്നു വ്യക്തമാക്കി കൃത്യമായ ഉത്തരവ് നല്‍കിയിരുന്നില്ലെന്ന് ഈ വിഭാഗത്തിലുള്ളവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (56 minutes ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (1 hour ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends