കൊറോണ ഭീതി ബ്ലാക്മാനില്ല... കോഴിക്കോട് നഗരത്തെ വിടാതെ പിന്തുടർന്ന് ബ്ലാക്ക് മാന്റെ വിളയാട്ടം! രാപ്പകല്‍ വ്യത്യാസമില്ലാതെ കറങ്ങി നടക്കുന്ന ബ്ലാക്ക്മാനെ പൊക്കാനുറച്ച് പോലീസ്

കൊവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിശ്ചലമായിരിക്കുകയാണ് കോഴിക്കോട് നഗരം. നിരവധി ആളുകള്‍ ദിവസവും എത്തിച്ചേരുന്ന കോഴിക്കോട് നഗരത്തിലെ പല ഭാഗങ്ങളും ഇപ്പോൾ വിജനമാണ്. നിയന്ത്രണം കര്‍ശനമായതോടെ ആളുകള്‍ വീട്ടിൽ തന്നെ ഒതുങ്ങി. പക്ഷെ ലോക്ക് ഡൗണിനിടെ നാട്ടുകാര്‍ക്ക് തലവേദനയായി മാറുകയാണ് ബ്ലാക്ക്മാൻ.
നാട്ടില്‍ പലയിടത്തും രാപ്പകല്‍ വ്യത്യാസമില്ലാതെ ബ്ലാക് മാന്‍ വിലസുന്നുവെന്നാണ് കോഴിക്കോട് മാവൂരില്‍ നാട്ടുകാര്‍ പരാതിപ്പെടുന്നത്, സംഭവത്തില്‍ മാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തന്റെ വീടിനടുത്തെ പറമ്ബിലേക്ക് കയറുന്നിതിനിടെ ബ്ലാക്മാനെ കണ്ടെന്നാണ് പള്ളിയോള്‍ നങ്ങാലന്‍കുന്നത്ത് സജിത പറയുന്നത്.
മുഖത്ത് കറുത്ത ചായം തേച്ച രൂപത്തെ കണ്ട് സജിത ഭയന്നോടി, നാട്ടുകാരുടെ തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അര മണിക്കൂറിനുള്ളില്‍ തൊട്ടടുത്ത് സക്കീനയുടെ വീട്ടു വളപ്പിലും അജ്ഞാതനെ കണ്ടെന്ന് പരാതി ഉയര്‍ന്നു.
കൂടാതെ നായര്‍ കുഴി, കൂളിമാട്, വെള്ളലശ്ശേരി ഭാഗങ്ങളിലും ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് ബ്ലാക് മാന്‍ ,, വീടിന്‍റെ ജനല്‍ കല്ലെറിഞ്ഞ് തകര്‍ത്തതുള്‍പ്പടെയുള്ള പരാതികള്‍ കിട്ടിയിട്ടുണ്ട്, സംഭവം വിശദമായി അന്വേഷിക്കാനാണ് മാവൂര്‍ പൊലീസിന്‍റെ തീരുമാനം.
https://www.facebook.com/Malayalivartha



























