വീണ്ടും 'ബ്ലാക്ക് മാന്‍'; ഇത്തവണ ഒഴിയാബാധ മാവൂരില്‍.... കോഴിക്കോട് മാവൂരില്‍ നാട്ടുകാര്‍ക്ക് തലവേദനയായി ബ്ലാക്ക് മാന്‍... നാട്ടില്‍ പലയിടത്തും രാപ്പകല്‍ വ്യത്യാസമില്ലാതെ ബ്ലാക് മാന്‍ വിലസുന്നുണ്ടെന്നാണ് നാട്ടുകാര്‍, മാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മാറാട്, ബേപ്പൂര്‍ ഭാഗത്തെ നാട്ടുകാരുടെയും പൊലീസിന്റെ ഉറക്കം കെടുത്തിയ 'ബ്ലാക്ക് മാന്‍' എന്ന് വിശേഷിപ്പിച്ചിരുന്ന കള്ളന്‍ വേഷധാരി അറസ്റ്റില്‍. പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശ്(22) ആണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് വേണ്ടിയാണ് യുവാവ് കള്ളന്‍ വേഷം കെട്ടി ഇറങ്ങി തിരിച്ചത്. റിമാന്‍ഡിലായ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കോഴിക്കോട് മാവൂരില്‍ നാട്ടുകാര്‍ക്ക് തലവേദനയായി ബ്ലാക്ക് മാന്‍. നാട്ടില്‍ പലയിടത്തും രാപ്പകല്‍ വ്യത്യാസമില്ലാതെ ബ്ലാക് മാന്‍ വിലസുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മാവൂരിന്റെ പലഭാഗങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി പലസമയത്തും ബ്ലാക്മാന്റെ സാന്നിധ്യമുണ്ടായെന്നാണ് നാട്ടുകാരുടെ പരാതി. ഞായറാഴ്ച ഉച്ചക്ക് വീടിനടുത്തെ പറമ്പിലേക്ക് കയറുന്നിതിനിടെ ബ്ലാക്മാനെ കണ്ടെന്നാണ് പള്ളിയോള്‍ നങ്ങാലന്‍കുന്നത്ത് സജിത പറയുന്നത്. മുഖത്ത് കറുത്ത ചായം തേച്ച രൂപത്തെ കണ്ട് സജിത ഭയന്നോടി. നാട്ടില്‍ പലയിടത്തും രാപ്പകല്‍ വ്യത്യാസമില്ലാതെ ബ്ലാക് മാന്‍ വിലസുന്നുവെന്നാണ് കോഴിക്കോട് മാവൂരില്‍ നാട്ടുകാര്‍ പരാതിപ്പെടുന്നത്, സംഭവത്തില്‍ മാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തന്റെ വീടിനടുത്തെ പറമ്പിലേക്ക് കയറുന്നിതിനിടെ ബ്ലാക്മാനെ കണ്ടെന്നാണ് പള്ളിയോള്‍ നങ്ങാലന്‍കുന്നത്ത് സജിത പറയുന്നത്, മുഖത്ത് കറുത്ത ചായം തേച്ച രൂപത്തെ കണ്ട് സജിത ഭയന്നോടി, നാട്ടുകാരുടെ തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല,, അര മണിക്കൂറിനുള്ളില്‍ തൊട്ടടുത്ത് സക്കീനയുടെ വീട്ടു വളപ്പിലും അജ്ഞാതനെ കണ്ടെന്ന് പരാതി ഉയര്‍ന്നു.
കൂടാതെ നായര്‍ കുഴി, കൂളിമാട്, വെള്ളലശ്ശേരി ഭാഗങ്ങളിലും ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് ബ്ലാക് മാന്‍ ,, വീടിന്റെ ജനല്‍ കല്ലെറിഞ്ഞ് തകര്‍ത്തതുള്‍പ്പടെയുള്ള പരാതികള്‍ കിട്ടിയിട്ടുണ്ട്, സംഭവം വിശദമായി അന്വേഷിക്കാനാണ് മാവൂര്‍ പൊലീസിന്റെ തീരുമാനം.
നാട്ടുകാരുടെ തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അര മണിക്കൂറിനുള്ളില്‍ തൊട്ടടുത്ത് ചളുക്കില്‍ സക്കീനയുടെ വീട്ടു വളപ്പിലും അജ്ഞാതനെ കണ്ടെന്ന് പരാതി ഉയര്‍ന്നു.
നായര്‍ കുഴി, കൂളിമാട്, വെള്ളലശ്ശേരി ഭാഗങ്ങളിലും ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് ബ്ലാക് മാന്‍ അഭ്യൂഹം. വീടിന്റെ ജനല്‍ കല്ലെറിഞ്ഞ് തകര്‍ത്തതുള്‍പ്പടെയുള്ള പരാതികള്‍ കിട്ടിയിട്ടുണ്ട്. സംഭവം വിശദമായി അന്വേഷിക്കാനാണ് മാവൂര്‍ പൊലീസിന്റെ തീരുമാനം.
അജ്ഞാതനെ പിടികൂടാന്‍ ലോക്ഡൗണ്‍ ലംഘിച്ച് നാട്ടുകാര്‍ രാത്രികാലങ്ങളില്‍ ഇറങ്ങി നടന്നതും കള്ളനെ പിടിക്കാനെന്ന പേരില്‍ ലഹരിസംഘം വിലസിയതും പൊലീസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. സൗത്ത് എസി എജെ ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
പെണ്‍കുട്ടിയുമായുള്ള ബന്ധം നാട്ടുകാര്‍ സമ്മതിക്കുമ്പോഴും പിടിയിലായ ആദര്‍ശാണ് നാടിന്റെ ഉറക്കംകെടുത്തിയ അജ്ഞാതനെന്ന് നാട്ടുകാര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. കാരണം പൊതുകാര്യങ്ങള്‍ക്ക് ജനങ്ങള്‍ക്കൊപ്പം ഇറങ്ങുന്ന ആളാണ് പ്രതി.
നാട്ടുകാര്‍ വിളക്കണച്ച് ഉറങ്ങുന്നതിനു മുമ്ബുതന്നെ ഇവര്‍ പ്രത്യക്ഷപ്പെടുന്നതിനു പിന്നില്‍ മോഷണമല്ല, മറ്റ് ചില ഗൂഢലക്ഷ്യമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വാതിലിനു മുട്ടുക, വീടിന് കല്ലെറിയുക, ജനലിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഭയപ്പെടുത്തുക, പൈപ്പ് തുറന്നിടുക, രക്ത തുള്ളികളും പാടുകളും വീഴ്ത്തുക തുടങ്ങിയവയാണ് ഇവര്‍ ചെയ്യുന്നത്. മുഖത്ത് കറുത്ത ചായം തേച്ചും കറുത്ത അടിവസ്ത്രം ധരിച്ചും ആളെ കണ്ടതായി പലരും പറയുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തി, അതുവഴി ചില ഉദ്ദേശ്യം നേടലാണ് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ലോക്ഡൗണിന്റെ തുടക്കത്തില്‍ ഒറ്റപ്പെട്ട ചില പ്രദേശങ്ങളില്‍ തുടങ്ങിയ ശല്യം അനുദിനം വ്യാപിക്കുന്നത് ഇതിന്റെ സൂചനയായി കരുതുന്നു.
കഞ്ചാവ്, മയക്കുമരുന്ന് മാഫിയയോ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരോ ലോക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങാന്‍ വഴി തേടുന്നവരോ ചില നിഗൂഢ ഗെയിമുകളില്‍ മുഴുകിയവരോ ആകാം ഇതിനു പിന്നിലെന്ന് പൊലീസ് ബലമായി സംശയിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ സന്ദേശം കൈമാറി ഒരേസമയം വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രീതിയാണ് ഇവര്‍ പ്രയോഗിക്കുന്നത്.
രാത്രി കര്‍ശന വാഹന പരിശോധനയും പട്രോളിങ്ങും നടക്കുന്നതിനാല്‍ സമീപപ്രദേശങ്ങളിലേക്കു പോലും ഒരാള്‍ക്ക് സഞ്ചരിക്കാന്‍ പ്രയാസമാണ്. അതിനാല്‍, അതത് പ്രദേശങ്ങളിലുള്ളവര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് പൊലീസ് പറയുന്നു. തിരയാന്‍ നാട്ടുകാര്‍ കൂട്ടമായി രംഗത്തിറങ്ങുന്നതിനാല്‍ ഇവര്‍ തിരയുന്നവര്‍ക്കിടയില്‍ പതുങ്ങിയാല്‍ പൊലീസിനും നാട്ടുകാര്‍ക്കും തിരിച്ചറിയാനും പ്രയാസമാണ്.
ശല്യം രൂക്ഷമായതോടെ സംശയമുള്ളവരെയും കഞ്ചാവ്, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടവരെയും രഹസ്യമായി നിരീക്ഷിക്കാന്‍ പൊലീസ് സംവിധാനമൊരുക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ശല്യക്കാരെ വലയിലാക്കാനാവുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
പള്ളിയോള്‍ നങ്ങാലന്‍കുന്നത്ത് അനീഷിന്റെ ഭാര്യ സിനിയാണ് ഞായറാഴ്ച ഉച്ചക്ക് 12ഓടെ 'ബ്ലാക്മാനെ' കണ്ടതായി പറയുന്നത്. സമീപത്തെ പറമ്ബിലേക്ക് പോകുമ്‌ബോള്‍ ഉയര്‍ന്ന സ്ഥലത്തായി മുഖത്ത് കറുത്ത ചായം തേച്ച് അടിവസ്ത്രം മാത്രം ധരിച്ച് ഒരാള്‍ ഇരിക്കുന്നത് കണ്ടെന്നാണ് പറയുന്നത്. ഇയാള്‍ ചാടി എണീറ്റതോടെ ഭയന്ന് തിരിച്ചോടുകയായിരുന്നുവേത്ര.
ഓടുന്നതിനിടെ വീണ് യുവതിക്ക് കൈക്ക് പരിക്കേറ്റു. വീട്ടിലെത്തിയശേഷം നോക്കിയപ്പോള്‍ ആളെ അവിടെ കണ്ടില്ലെന്നും യുവതി പറയുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പരിസരത്ത് തിരഞ്ഞെങ്കിലും ആരെയും കണ്ടെത്തിയില്ല. തുടര്‍ന്ന് മാവൂര്‍ പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം രാത്രി പൈപ്പ് ലൈന്‍ ചളുക്കില്‍ സക്കീനയുടെ വീടിന് പരിസരത്ത് അജ്ഞാതനെ കണ്ടതായി പറയുന്നു.
അരയങ്കോട് ചക്കാലക്കല്‍ ജയരാജെന്റ വീടിനുനേരെ രാത്രി കല്ലേറുണ്ടായി. ചാത്തമാഗലം പഞ്ചായത്തിലെ നായര്‍ കുഴി, കൂളിമാട്, വെള്ളലശ്ശേരി ഭാഗങ്ങളിലും ശനിയാഴ്ച രാത്രി സാമൂഹിക ദ്രോഹികളുടെ ശല്യമുണ്ടായി. കഴിഞ്ഞ ദിവസം മാവൂരില്‍ രണ്ടിടത്ത് വീട്ടുമുറ്റത്ത് രക്തത്തുള്ളികള്‍ കണ്ടിരുന്നു.
https://www.facebook.com/Malayalivartha



























