പെൺകുട്ടിയെ കത്തി കഴുത്തില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹത്തിന് സമ്മതമാണെന്ന് മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്തു... പിന്നാലെ സംഭവിച്ചത് മറ്റൊന്ന്... മലപ്പുറത്ത് അയല്‍വാസിയായ യുവാവിന്റെ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി ചെയ്‌തത് ഇങ്ങനെ...

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മലപ്പുറത്ത് അയല്‍വാസിയായ യുവാവിന്റെ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ചങ്ങരംകുളത്ത് ആണ് സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ ആണ് അയല്‍വാസിയായ യുവാവ് നിരന്തരം ഉപദ്രവിച്ചത്.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജുനൈദ് എന്ന യുവാവിനെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി. ജുനൈദ് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയാണെന്നും നിരസിച്ചതിന്‍റെ പേരില്‍ പല തവണ ശാരീരികമായും മാനസികമായും അക്രമിക്കുകയാണെന്നും പെണ്‍കുട്ടി പറയുന്നു. ഇയാള്‍ക്കെതിരെ നേരത്തെ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹ ആലോചനകള്‍ മുടക്കുന്നതും ഇയാളുടെ ശീലമാണ്.
കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം തുടരുകയാണെന്ന് പെണ്‍കുട്ടി പറയുന്നു. ഇന്നലെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കത്തി കഴുത്തില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
വിവാഹത്തിന് സമ്മതമാണെന്ന് മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് ഫോണ്‍ ഇയാള്‍ കൊണ്ടുപോവുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ഭീഷണിയും മാനസിക പ്രയാസവും സഹിക്കാന്‍ കഴിയാതെ വന്നതോടെ ഇന്നലെ പുലര്‍ച്ചെയാണ് പെണ്‍കുട്ടി കൈയിലെ ഞരമ്ബ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ ജുനൈദിനെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന്‍റെ പേരില്‍ ജുനൈദിനെതിരെ പോക്സോ കേസും ചങ്ങരംകുളം പൊലീസ്റ്റേഷനിലുണ്ട്.
https://www.facebook.com/Malayalivartha



























