കാസര്‍ഗോഡുള്ള രോഗികളുടെ വിവരം ഫോണിലൂടെ വിളിച്ചറിഞ്ഞത് ബാംഗ്ളൂർ ആസ്ഥാനമായ ഐ കൊന്റല്‍ സൊല്യൂഷന്‍ എന്ന സ്വകാര്യ കമ്ബനി! രോഗികളുടെ ഫോണ്‍നമ്ബറും വിവരങ്ങളും എവിടെ നിന്നും കിട്ടിയതെന്ന വിവരം അജ്ഞാതം; മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി കോവിഡ് ബാധിതര്‍

ലോകം അതീവ ജാഗ്രതയോടെയാണ് കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടുന്നത്. എന്നാൽ സംസ്ഥാനത്ത് സമൂഹ വ്യാപന ആശങ്ക ഉയർത്തി എവിടെ നിന്ന് വൈറസ് പകർന്നുവെന്ന് വ്യക്തതയില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. കേരളത്തിൽ ഒരാഴ്ചക്കിടെ കൊവിഡ് സ്ഥിരീകരിച്ച 10 പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് സ്‌ഥിരീകരിക്കാൻ ഇതുവരെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ആകെ 25ലേറെപ്പേർക്ക് സംസ്ഥാനത്ത് രോഗം പകർന്നത് എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല. 10 ആരോഗ്യപ്രവർത്തകർക്ക് അസുഖം ബാധിച്ചതോടെ സുരക്ഷാ ഉപകരണങ്ങളുടെ ഗുണമേന്മയെക്കുറിച്ചും സംശയമുയരുന്നുണ്ട്. അതേമയം കോവിഡ് രോഗികളെ വിളിച്ച് വിവരശേഖരണം നടത്തിയതുമായി ബന്ധപ്പെട്ട സംഭവം വന്‍ വിവാദം വിളിച്ചു വരുത്തുന്നതിനിടയില്‍ ഇക്കാര്യം ചെയ്തത് ബംഗലൂര്‍ ആസ്ഥാനമായ സ്വകാര്യ കമ്ബനിയെന്ന് റിപ്പോര്‍ട്ട്.
ഐ കൊന്റല്‍ സൊല്യൂഷന്‍ എന്ന കമ്ബനിയാണ് കാസര്‍ഗോഡുള്ള രോഗികളുടെ വിവരം ഫോണിലൂടെ വിളിച്ചറിഞ്ഞത്. അതേസമയം രോഗികളുടെ ഫോണ്‍നമ്ബറും വിവരങ്ങളും എവിടെ നിന്നും കിട്ടിയതെന്ന വിവരം അജ്ഞാതമായി തുടരുന്നു. കോവിഡ് രോഗികളുടെ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ മറ്റൊരാള്‍ക്കു നല്‍കരുതെന്നു െഹെക്കോടതി സംസ്ഥാന സര്‍ക്കാരിന് കര്‍ശനമായ നിര്‍ദേശം നല്‍കിയിരിക്കെയാണ് വിവരച്ചോര്‍ച്ചയെന്ന വാര്‍ത്ത പുറത്തുവന്നത്.
ആരാണ് കമ്ബനിയെ ചുമതലപ്പെടുത്തിയതെന്നോ എന്തിനാണ് ഇക്കാര്യം ചെയ്തതെന്നോ വ്യക്തമല്ല. ടെലി മെഡിസിന്‍ രംഗത്തും ഡേറ്റാബേസ് മേഖലയിലും വിവരശേഖരണ മേഖലയിലും പ്രവര്‍ത്തിക്കുന്ന കമ്ബനി സഞ്ജയ് റാവത്ത് കുമാര്‍, തപസ്വിനി റാവത്ത് എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്.
ദേശീയ കോവിഡ് സെല്ലില്‍ നിന്നുമാണ് വിളിക്കുന്നത് എന്ന് പരിചയപ്പെടുത്തി തിരിച്ചു വിളിക്കാന്‍ കഴിയാത്ത ഒരു നമ്ബരില്‍ നിന്നുമായിരുന്നു വിളിച്ചതും വിവരം തേടിയതും. നേരത്തേ കാസര്‍ഗോട്ടെ കോവിഡ് രോഗികള്‍ക്ക് വിളിക്കാനും കൗണ്‍സിലിംഗ് നല്‍കാനും കാസര്‍ഗോട്ട് തന്നെയുള്ള ഒരു സ്വകാര്യ ആശുപത്രി ഡോക്ടറെ ചുമതലപ്പെടുത്തിയിരുന്നതായി വിവരമുണ്ട്.
കൗണ്‍സിലര്‍ ആയ ഇദ്ദേഹവും ഡോക്ടര്‍ എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ഇവരില്‍ നിന്നാണോ വിവരങ്ങള്‍ പോയത് എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കോവിഡ് ബാധിതര്‍. ആരാണ് ഫോണ്‍ വിളിച്ചതെന്നും എന്തായിരുന്നു ഇവരുടെ ലക്ഷ്യം എന്നറിയാനും അന്വേഷണ ചുമതല ജില്ലാ പോലീസ് മേധാവിക്ക നല്‍കിയിരിക്കുകയാണ്. ചികിത്സയിലൂടെ രോഗമുക്തി നേടിയവര്‍ക്കും ഫോണ്‍വിളി എത്തിയതായി വിവരമുണ്ട്. കാസര്‍ഗോട്ട് രോഗം ഭേദമായവരെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണു വിളിച്ചത്. തുടര്‍ചികിത്സയ്ക്കായി എത്താനായിരുന്നു നിര്‍ദേശം.
സ്പ്രിംഗ്‌ഌ വിവരച്ചോര്‍ച്ചാ സാധ്യത വിവാദമായിരിക്കെയാണ് കാസര്‍ഗോട്ടെ കോവിഡ് രോഗികളുടെ വിവരങ്ങളും ചോര്‍ന്നതായി സംശയിക്കുന്നത്. രോഗികളെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഒരു വിവരവും െകെമാറരുതെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. അതേസമയം കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരിൽ തിരുവനന്തപുരത്തു നിന്നെത്തിയ ആർ.സി.സിയിലേയും എസ്.കെ ആശുപത്രിയിലേയും നഴ്സുമാർ, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ ബിരുദ വിദ്യാർത്ഥിനി, കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളി,ഇടുക്കി വണ്ടൻ മേട്ടിലെയും പാലക്കാട് വിളയുരിലേയും വിദ്യാർത്ഥികൾ, കോഴിക്കോട്ടെ അഗതി, കൊല്ലത്തെ ആരോഗ്യ പ്രവർത്തക എന്നിവർക്ക് വൈറസ് ബാധിച്ചതെങ്ങനെയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
സംസ്ഥാനത്ത് മരിച്ച രോഗികളിൽ മലപ്പുറം സ്വദേശികളുടെ നാലു മാസം പ്രായമുണ്ടായിരുന്ന കുട്ടി , പോത്തൻകോട്ടെ പൊലീസുകാരൻ, കണ്ണൂരിൽ ചികിത്സ തേടിയ മാഹി സ്വദേശി എന്നിവരുൾപെടെ 25 ലേറെപേരുടെ രോഗകാരണം വ്യക്തമല്ല. തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഗ്രൂപ്പുകളിൽ കുറച്ച് ആളുകളിൽ മാത്രം നടത്തിയ റാൻഡം പരിശോധനയിൽ കൊല്ലത്തും കോട്ടയത്തും ഓരോരുത്തർക്ക് കോവിഡ് നിർണയിച്ചതും അതീവ ഗൗരവത്തോടെ കാണേണ്ടതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുമായി അടുത്തിടപഴകുന്ന ആശാപ്രവർത്തകരുടെ രോഗബാധ സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയിലേയ്ക്കും വിരൽ ചൂണ്ടുന്നുണ്ട്. ആരോഗ്യ പ്രവർത്തകരിലുൾപ്പെടെ കൊവിഡ് പരിശേധന വ്യാപകമാക്കുകയും വ്യക്തികൾ സ്വയം സുരക്ഷ ഉറപ്പാക്കുകയും മാത്രമാണ് കേരളത്തിന് മുമ്പിലുള്ള ഒരേയൊരു മാർഗമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha



























