പാലക്കാട്, ഒരു പെണ്‍കുട്ടിയ്ക്ക് തേനീച്ചയുടെ കുത്തേറ്റതിനു ശേഷം ഹൃദയാഘാതം

കൊഴിഞ്ഞാമ്പാറയ്ക്കടുത്ത് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ തേനീച്ചക്കുത്തേറ്റ പെണ്‍കുട്ടി ഹൃദയാഘാതം മൂലം മരിച്ചു. മൂങ്കില്‍മട ശിവരാമഭാരതി കോളനി മുരുകേശന്റെ മകള്‍ ആര്‍തി (14) ആണു മരിച്ചത്.
വീടിനു പുറത്തുവച്ച് തേനീച്ചയുടെ കുത്തേറ്റ് അവശനിലയിലായ പെണ്‍കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പേടിച്ചതിനാലാണ് ഹൃദയാഘാതം ഉണ്ടായതെന്നും അതാണ് മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനമെന്നു ഡോക്ടര്‍ പറഞ്ഞതായി കൊഴിഞ്ഞാമ്പാറ എസ്‌ഐ എസ്.അന്‍ഷാദ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ വ്യക്തമാകൂ. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചിത്രയാണ് അമ്മ. സഹോദരി: കീര്‍ത്തന.
പ്രദേശത്തെ മരങ്ങളില്‍ തേനീച്ചകള്‍ ധാരാളമായി ഉണ്ടെന്നും രാത്രി ഇവ വെളിച്ചത്തിലേക്കു വരുന്നതു പതിവാണെന്നും ഇതിനു മുന്‍പും പലര്‍ക്കും പലതവണ കുത്തേറ്റിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























