പൊള്ളാച്ചിയില്‍ നിന്നെത്താന്‍ പറഞ്ഞ കള്ളം, അമ്മ മരിച്ചെന്ന്...! യുവതിയെ പൊലീസും ആരോഗ്യ വകുപ്പും പിടികൂടി ക്വാറന്റീനിലാക്കി

വടക്കഞ്ചേരി ടൗണിന് സമീപത്തെ വീട്ടിലേക്ക് പൊള്ളാച്ചിയില്‍ നിന്നെത്തിയ യുവതിയെ പൊലീസും ആരോഗ്യ വകുപ്പും പിടികൂടി ക്വാറന്റീനിലാക്കി. അമ്മ മരിച്ചെന്ന് വരുത്തിത്തീര്‍ത്താണ് നാട്ടിലെത്താന്‍ ശ്രമിച്ചത്.
പുലര്‍ച്ചെ ആശ വര്‍ക്കറെ വിളിച്ച് അമ്മ മരിച്ചതായും താന്‍ നാട്ടിലേക്ക് വരുന്നതായും അറിയിച്ചു. 7 മണിയോടെ ഗോവിന്ദാപുരം അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞപ്പോള്‍ അമ്മ മരിച്ചതായി അറിയിച്ചു.
തുടര്‍ന്ന് പൊലീസ് വടക്കഞ്ചേരി സ്റ്റേഷനുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ ആശാ വര്‍ക്കറോട് അന്വേഷിച്ച് മരണം ഉറപ്പു വരുത്തി. തുടര്‍ന്ന് യുവതിയ്ക്ക് വരാന്‍ പോലീസ് അനുമതി നല്‍കുകയായിരുന്നു.
വീടിന് സമീപത്തെ യുവാവിന്റെ ബൈക്കിലാണ് ഇവര്‍ വടക്കഞ്ചേരിയില്‍ എത്തിയത്. ഗോവിന്ദാപുരം വരെ മറ്റൊരു ബൈക്കിലാണ് വന്നതെന്നും പറയുന്നു. എന്നാല്‍ യുവതി വീട്ടിലെത്തിയതോടെ ആശാ വര്‍ക്കറുടെ ഫോണ്‍, പോലീസിന് വീണ്ടുമെത്തി. യുവതിയുടെ അമ്മ മരിച്ചിട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും അറിയിച്ചു.
ഉടന്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരുമെത്തി യുവതിയെയും സുഹൃത്തിനെയും പിടികൂടി പാലക്കാട് ക്വാറന്റീനിലാക്കി. കോവിഡ് ടെസ്റ്റിനു സാംപിള്‍ എടുത്തു. യുവതിയുടെ ബന്ധുകൂടിയാണ് ആശാ വര്‍ക്കര്‍. മന:പൂര്‍വം കള്ളം പറഞ്ഞ് ആശാ വര്‍ക്കര്‍ കബളിപ്പിച്ചതാണോ എന്നു. പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























