ജില്ലാ അതിര്‍ത്തി കടക്കാനെത്തിയ അതിഥി തൊഴിലാളികളെ തിരിച്ചയച്ചു

റെഡ് സോണായ മലപ്പുറം ജില്ലയിലെ തിരൂര്‍ പുറത്തൂരില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് കാല്‍നടയായി പോകുകയായിരുന്ന പത്തംഗ അതിഥി തൊഴിലാളി സംഘത്തെ പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ട് തടഞ്ഞു. ആലൂരില്‍ വച്ചാണ് പട്ടിത്തറ പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തൃത്താല പൊലീസും ചേര്‍ന്നു തടഞ്ഞത്.
ആനക്കര എന്‍ജിനീയര്‍ റോഡ് വഴി കഴിഞ്ഞ ദിവസം രാവിലെ കൂട്ടമായി ഇവര്‍ പോകുന്നതു കണ്ട നാട്ടുകാര്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുയായിരുന്നു. തമിഴ്‌നാട് തേനി സ്വദേശികളായ ഇവര്‍ തിരൂരിനടുത്ത് പുറത്തൂരിലും പരിസരപ്രദേശങ്ങളിലുമാണ് ജോലി ചെയ്തിരുന്നത്. ലോക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ പാലക്കാട് പൊള്ളാച്ചി വഴി തേനിയിലെത്താനായിരുന്നു ഇവരുടെ പദ്ധതി.
ലോക് ഡൗണ്‍ കഴിയുന്നതു വരെ കേരളത്തില്‍ തുടരാന്‍ ഇവരോട് ആവശ്യപ്പെട്ട പൊലീസ് ഇവരെ വാഹനത്തില്‍ പുറത്തൂരിലെ താമസ സ്ഥലത്തേക്ക് മടക്കി എത്തിച്ചു.
https://www.facebook.com/Malayalivartha



























