സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി...

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതലായി ശ്രദ്ധ നല്‍കുന്നുണ്ട്. ഇവരെ ഐസൊലോറ്റ് ചെയ്ത് ചികിത്സിച്ച് രോഗം ഭേദമാക്കിയേ വീട്ടിലേക്ക് അയക്കൂകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
പ്രവാസികളെ മുന്‍ഗണനാക്രമത്തില്‍ കൊണ്ടുവരും . മടങ്ങിയെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി
കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഇന്നലെ 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
"
https://www.facebook.com/Malayalivartha



























