രാത്രി വീടിനു പുറത്തേക്കിറങ്ങിയ പെൺകുട്ടിയെ കാത്തിരുന്നത് വമ്പൻ തേനീച്ചകൾ... കൊഴിഞ്ഞാമ്പാറയിൽ തേനീച്ചയുടെ കുത്തേറ്റ പെണ്‍കുട്ടി ഹൃദയാഘാതം മൂലം മരിച്ചു

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊഴിഞ്ഞാമ്പാറയിലാണ് പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. തേനീച്ചയുടെ കുത്തേറ്റ പെണ്‍കുട്ടി ഹൃദയാഘാതം മൂലം മരിച്ചു. മൂങ്കില്‍മട ശിവരാമഭാരതി കോളനി മുരുകേശന്റെ മകള്‍ ആര്‍ത്തി എന്ന 14 കാരിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്ബത് മണിയോടെയാണ് സംഭവം ഉണ്ടായത്. വീടിന് പുറത്ത് വെച്ച് പെണ്‍കുട്ടിക്ക് തേനീച്ചയുടെ കുത്തേല്‍ക്കുകയും അവശനിലയിലാവുകയും ചെയ്തു.
കുട്ടിയെ ഉടന്‍ തന്നെ സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പേടിച്ചതിനെ തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ വ്യക്തമാകൂ- പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.
ആര്ത്തി എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചിത്രയാണ് അമ്മ. സഹോദരി: കീര്‍ത്തന. പ്രദേശത്തെ മരങ്ങളില്‍ തേനീച്ചകള്‍ കൂട്ടമായി ഉണ്ടെന്നും രാത്രി വെളിച്ചത്തിലേക്കു വരുന്നതു പതിവാണെന്നും ഇതിനു മുന്‍പും പലര്‍ക്കും പലതവണ കുത്തേറ്റിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























