ഇത്തിരി വൈകിയെങ്കിലും മലമ്പുഴ ഡാമിലെ വെള്ളം പൈങ്കുളത്ത് ഒഴുകിയെത്തി!

ഭാരതപ്പുഴ വറ്റിയതിനാല്‍ പൈങ്കുളത്ത് 15-നു പമ്പിങ് പൂര്‍ണമായി നിലച്ചിരുന്നു.
17-നു മലമ്പുഴ ഡാമില്‍ നിന്നു വെള്ളം തുറന്നുവിട്ടെങ്കിലും എത്താന്‍ വൈകിയതിനാല്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെയും പാഞ്ഞാള്‍, ചേലക്കര, മുള്ളൂര്‍ക്കര തുടങ്ങിയ പഞ്ചായത്തുകളിലെയും പതിനായിരക്കണക്കിനു ജനങ്ങള്‍ ദുരിതത്തിലായി.
ഡാമിലെ വെള്ളം പുഴയുടെ ഓരോ തടയണകളും നിറഞ്ഞൊഴുകാന്‍ സമയമെടുത്തതാണു വൈകാന്‍ കാരണം.
ഒടുവില്‍ എട്ട് ദിവസത്തിനു ശേഷം മലമ്പുഴ ഡാമിലെ വെള്ളം ഭാരതപ്പുഴയിലൂടെ ഒഴുകി പൈങ്കുളത്ത് എത്തി.
ശനി വൈകിട്ട് പമ്പിങ് പൂര്‍വസ്ഥിതിയില്‍ ആരംഭിച്ചു. 2 ദിവസം മുന്‍പ് പമ്പ് ഹൗസിനു സമീപത്ത് മണ്ണുമാന്തി ഉപയോഗിച്ച് ചാല്‍ കീറുകയും മണ്ണുകൊണ്ട് താല്‍ക്കാലിക തടയണ നിര്‍മിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























