ഒരേ മുറിയില്‍ ക്വാറന്റീനില്‍ കഴിഞ്ഞ നാലുപേരില്‍ അച്ഛനും മകള്‍ക്കും രോഗം; അമ്മയും മകനും നെഗറ്റീവ്

തമിഴ്‌നാട്ടില്‍ നിന്ന് വണ്ടിപ്പെരിയാറിലേക്ക് തിരിച്ച കുടുംബത്തെ കുമളി അതിര്‍ത്തിയില്‍ നിന്നും നേരെ ക്വാറന്റീനിലേക്ക് മാറ്റിയെങ്കിലും കുടുംബത്തിലെ പിതാവിനും മകള്‍ക്കും രോഗബാധ.
വണ്ടിപ്പെരിയാറില്‍ രോഗം സ്ഥിരീകരിച്ച ഈ തമിഴ്‌നാട് സ്വദേശികള്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പ്രവേശിച്ചിട്ടില്ല.
സ്വന്തം വാഹനത്തില്‍ തിരുനെല്‍വേലിയില്‍ നിന്നു വണ്ടിപ്പെരിയാറിലേക്കു ഇക്കഴിഞ്ഞ 12-ാം തീയതി മടങ്ങിയ കുടുംബത്തെ കുമളി അതിര്‍ത്തി ചെക് പോസ്റ്റില്‍ വച്ചു തന്നെ ആരോഗ്യ വകുപ്പ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.
പിതാവിനും മകള്‍ക്കും രോഗം വന്നപ്പോള്‍ അമ്മയ്ക്കും മകനും ഫലം നെഗറ്റീവ് ആണ്. ഇവര്‍ ഒന്നിച്ച് ഒരു മുറിയിലാണ് ക്വാറന്റീനില്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha



























