വെറും നാല് ദിവസം കൊണ്ട് 11 പേർ രോഗബാധിതർ.. കോട്ടയത്ത് കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയെ റെഡ്‌സോണായി പ്രഖ്യാപിക്കാന്‍ സാധ്യത! മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം... ജില്ലയിലെ എംഎല്‍എമാരും എംപിമാരും യോഗത്തില്‍ പങ്കെടുക്കും... കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

കോട്ടയത്ത് ചുമട്ടുതൊഴിലാളിക്കു രോഗം സ്ഥിരീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ താല്‍ക്കാലികമായി അടച്ചിട്ട കോട്ടയം മാര്‍ക്കറ്റ് എന്നു തുറക്കണമെന്ന കാര്യത്തിലും യോഗത്തില്‍ തീരുമാനമാകും. എന്നാല്‍, രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മറ്റു തൊഴിലാളികള്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കാത്തത് ആശ്വാസമാണ്.
ഇവരുടെ സാംപിള്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. 5 മുതല്‍ 14 ദിവസത്തെ സാംപിള്‍ പരിശോധിക്കുന്നതാണ് രോഗസ്ഥിരീകരണത്തിന് ഏറ്റവും ഉചിതം. ഇന്നും നാളെയുമായി ഇവരുടെ പരിശോധന പൂര്‍ത്തിയാക്കും.
അതേസമയം ജില്ലയില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയെ റെഡ്‌സോണായി പ്രഖ്യാപിക്കാന്‍ സാധ്യത. വെറും നാല് ദിവസം കൊണ്ട് 11 പേരാണ് രോഗബാധിതരായത്. ജില്ലയിലെ സ്ഥിതി ആശങ്കാജനകമെന്ന് കലക്ടര്‍ പി.കെ. സുധീര്‍ബാബു പറഞ്ഞു. രോഗവ്യാപനം തടുക്കണം കരുതലോടെ നീങ്ങിയേ മതിയാകൂ.
കൂടുതല്‍ ആളുകളിലേക്ക് രോഗം പകര്‍ന്നിട്ടുണ്ടോ എന്നു കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി പരമാവധി സാംപിളുകള്‍ പരിശോധിച്ചുവരുന്നു. റാന്‍ഡം സാംപ്ലിങ് പരിശോധന വരും ദിവസങ്ങളിലും ഉണ്ടാകും. 48 മണിക്കൂറിനുള്ളില്‍ 11 കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് റെഡ്‌സോണിലേക്ക് മാറാനുള്ള സാധ്യത കാണുന്നത്.
ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതിങ്ങനെയാണ്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങളും ഈ തരത്തിലാണ്. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും വരും ദിവസങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമായി ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി പി. തിലോത്തമന്റെ നേതൃത്വത്തില്‍ ഇന്നു യോഗം ചേരും. ജില്ലയിലെ എംഎല്‍എമാരും എംപിമാരും യോഗത്തില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha



























