കോവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയുടെ ഭാര്യ രണ്ട് മക്കള്‍ ഭാര്യാ സഹോദരന്‍ ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന മൂന്ന് തൊഴിലാളികളുടെയും സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്

കോവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയുടെ ഭാര്യ രണ്ട് മക്കള്‍ ഭാര്യാ സഹോദരന്‍ ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന മൂന്ന് തൊഴിലാളികളുടെയും സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്. കോട്ടയത്ത് രണ്ടാംഘട്ടം കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരില്‍ ഒരാളായിരുന്നു ഈ ചുമട്ടു തൊഴിലാളി.
നാല് ദിവസം മുമ്പാണ് ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സഞ്ചരിച്ച ഡ്രൈവര്‍ കോട്ടയത്ത് ഏപ്രില്‍ 20ന് എത്തിച്ച ലോഡ് ഇറക്കുന്നതില്‍ പങ്കാളിയായിരുന്നു. എങ്കിലും ഡ്രൈവറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ലോഡിങ് തൊഴിലാളിയുടെ കുടുംബത്തിന്റെയും ലോഡ് ഇറക്കിയ കടയുടമയുടയെും മൂന്ന് തൊഴിലാളികളുടെയും സാമ്പിളുകളെടുത്തിരുന്നു.എല്ലാവരുടെയും ഫലം നെഗറ്റീവായത് ഏറെ ആശ്വാസകരമാകുകയാണ്.
"
https://www.facebook.com/Malayalivartha



























