പാലക്കാട് ജില്ലയുടെ അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്ന് മന്ത്രി... ചരക്കുഗതാഗതം തടസപ്പെടുത്താതെ നിയന്ത്രണം തുടരും

ജില്ലയുടെ അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്ന് മന്ത്രി എ.കെ. ബാലന്‍. ചരക്കുഗതാഗതം തടസപ്പെടുത്താതെ നിയന്ത്രണം തുടരും. അതിര്‍ത്തിയിലുള്ള വീടുകളില്‍ പരിശോധന നടത്തിയെന്നും മന്ത്രി അറിയിച്ചു. തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതോടെ കൂടുതല്‍ ജാഗ്രതയിലാണ് അധികൃതര്‍.
അന്യസംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും പോകാന്‍ പാസ് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ആരും വരേണ്ടതില്ലെന്ന് നേരത്തെ ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ഇ പാസ് വളരെ അത്യാവശ്യമുള്ളവര്‍ക്ക് മാത്രമായിരിക്കും നല്‍കുകയെന്നും കളക്ടര്‍ പറഞ്ഞു. പാലക്കാട്ട് ആറ് പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha



























