ലോക് ഡൗണിന് പിന്നാലെ വ്യാജ വാറ്റ് കൂടി... പിന്നാലെ മയക്കുമരുന്നും കഞ്ചാവും; ആലപ്പുഴയില്‍ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍; പുന്നപ്ര സിന്ദൂര റോഡില്‍ ക്ഷേത്രത്തിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നു പൊക്കിയപ്പോൾ കണ്ടെത്തിയത്...

ലോക് ഡൗണിന് പിന്നാലെ വ്യാജ വാറ്റ് കൂടി... പിന്നാലെ മയക്കുമരുന്നും കഞ്ചാവും. ദിനപരതി ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആലപ്പുഴയില്‍ മയക്കുമരുന്നുകളുമായി രണ്ടുയുവാക്കളെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.
പുന്നപ്ര സ്വദേശികളായ വിഷ്ണു (24), മിഥുന് (22) എന്നിവരെയാണ് പുന്നപ്ര പോലീസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.
പുന്നപ്ര സിന്ദൂര റോഡില്‍ ക്ഷേത്രത്തിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. സംശയാസ്പദ രീതിയില്‍ രണ്ടുയുവാക്കള്‍ ഈ വീട്ടിലുള്ളതായി പ്രദേശവാസികള്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ കഞ്ചാവു കേസിലെ പ്രതികളാണെന്ന് പോലീസിന് മനസിലായത്.
തുടര്‍ന്നുള്ള ദേഹപരിശോധനയില്‍ ഇവരില്‍ നിന്നും മാരകശേഷിയുള്ള നൈട്രോസെപാം എന്ന മയക്കുഗുളികകള്‍ കണ്ടെത്തുകയായിരുന്നു ഉണ്ടായത്.
പോലീസ് വിവരം ആലപ്പുഴ എക്സൈസിനു കൈമാറുകയും സംഭവസ്ഥലത്തെത്തിയ എക്സൈസ് സിഐ പി. വിനയകുമാറിന്റെ നേതൃത്വത്തില്‍ ഇവരുടെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു ചെയ്തത്.
https://www.facebook.com/Malayalivartha



























