മദ്യ ലഹരിയിൽ കാട്ടാന, പറമ്ബില്‍ ഒളിപ്പിച്ച 'വാഷ്' കുടിച്ച ആന ഫിറ്റായി, പിന്നെ പറയാണോ പൂരം; കാണിച്ചു കൂട്ടിയതൊക്കെ ഒരൊന്നൊന്നര പുകിലാ; മലപ്പുറത്ത് സംഭവിച്ചത്

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അന്വേഷണത്തിനെത്തുന്ന പൊലീസിനെ ഭയന്ന് നാട്ടുകാര്‍ ആരോ പറമ്ബില്‍ ഒളിപ്പിച്ച 'വാഷ്' കുടിച്ച ആന ഫിറ്റായി, പിന്നെ പറയാണോ പൂരം..
ഫ്‌ളാറ്റായ ആന സമീപത്തെ കമുകും റബര്‍തൈകളും അടക്കം നശിപ്പിച്ചു.മലപ്പുറം കക്കറ വെള്ളക്കംപാടം കല്ലുവെട്ടുകുഴിയില്‍ ജോസിന്റെ പറമ്ബില്‍ തോടിനോട് ചേര്‍ന്നാണ് 2 കന്നാസ് വാഷ് ആരോ പോലീസും എക്സസൈസും കാണാതിരിക്കാനായി ഒളിച്ചു വച്ചത്,
പോലീസ് കണ്ടില്ലെങ്കിലും കുണ്ടോട വനത്തില്‍ നിന്നെത്തിയ കാട്ടാന കൃത്യമായി വാഷ് ഒളിപ്പിച്ച കന്നാസ് കാണുകയും ചെയ്തു, മൂടി തെറിപ്പിച്ചു വാഷ് കുടിക്കുകയും ചെയ്തു. ശേഷം രാവിലെ തോട്ടത്തില്‍ എത്തിയ ജോസാണ് വിവരം പൊലീസിനെ അറിയിച്ചത്,
സ്ഥലത്തെത്തിയ പൊലീസ് കന്നാസില്‍ ബാക്കിയുണ്ടായിരുന്ന വാഷ് നശിപ്പിച്ചു,, ജോസിന്റെ റബര്‍തൈകളും സമീപത്തെ കാപ്പില്‍ മുഹമ്മദിന്റെ കമുകുകളുമാണ് കാട്ടാന മദ്യലഹരിയില്‍ നശിപ്പിച്ചത്.
ലോക് ഡൗണിനു പിന്നാലെ കഞ്ചാവും വ്യാജ വാറ്റുമൊക്കെ നിത്യ സംഭവങ്ങളായി മാറുകയാണ്. മദ്യം കിട്ടായതോടെ ഇങ്ങനെയുള്ള ഇങ്ങനെയുള്ള കേസുകൾ കൂടുകയാണിപ്പോൾ.
https://www.facebook.com/Malayalivartha



























