സഖാക്കന്‍മാരുടെ കൂട്ടത്തല്ല്, പണി മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് ; മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ വിളിച്ചത് ഭക്ഷ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി; ഭക്ഷ്യവകുപ്പില്‍ സിപിഎം -സിപിഐ പോര് രൂക്ഷം; പ്രതിപക്ഷത്തിന് ഉയര്‍ത്തികാട്ടാന്‍ അടുത്ത ആയുധവും

സഖാക്കന്‍മാരുടെ കൂട്ടത്തല്ല് കണ്ട് പൊറുതിമുട്ടും നമ്മുടെ മുഖ്യന്. കാരണം കേരളത്തിന്റെ നാഥനായ മുഖ്യന് സ്വന്തം പാര്‍ട്ടി അണികളെ പഴയതുപോലെ നിയന്ത്രിക്കാനാവുന്നില്ലേ. ഏറ്റവും ഒടുവില്‍ ഇതാ മാധ്യമപ്രവര്‍ത്തകന്‍ വരെയായി ചമഞ്ഞ് പണി കൊടുത്ത് ഒരു സഖാവ് വരുമ്പോള്‍ പ്രതിപക്ഷത്തിന് ഉയര്‍ത്തികാട്ടാന്‍ അടുത്ത ആയുധവും. അപ്പോള്‍ പിന്നെ വീണ്ടും മുഖ്യന് ഊരാക്കുടുക്ക് തന്നെയല്ലേ. സപ്ലൈകോയിലെ സിഐടിയു നേതാവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഭക്ഷ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞതിനെത്തുടര്‍ന്ന് ഭക്ഷ്യവകുപ്പില്‍ സിപിഎം -സിപിഐ പോര് രൂക്ഷം.
സപ്ലൈകോ ഉദ്യോഗസ്ഥനായ അനില്‍കുമാറിനെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേന ഫോണ്‍ വിളിച്ച് സംഭാഷണം റിക്കോര്‍ഡ് ചെയ്തു. ഇതില്‍ സര്‍ക്കാരിനെതിരെ സംസാരിച്ചെന്ന് പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പ്രൈവറ്റ് സെക്രട്ടറിയുടെ ആള്‍മാറാട്ടം തിരിച്ചറിഞ്ഞതോടെ സിഐടിയു നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ഭക്ഷ്യവകുപ്പിലെ സി പി ഐ -സി പി എം പോരിന്റ തുടര്‍ച്ചയാണ് സപ്ലൈകോ സി ഐ ടി യു യൂണിയന്‍ നെയ്യാറ്റിന്‍കര താലൂക്ക് സെക്രട്ടറിയും ഫോര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിലെ സീനിയര്‍ അസിസ്റ്റന്റുമായ എ അനില്‍ കുമാറിന്റ സസ്‌പെന്‍ഷന്‍. ഭക്ഷ്യ വകുപ്പിനേയും സപ്ലൈകോ യേയും അപകീര്‍ത്തി പെടുത്തുന്ന തരത്തില്‍ ദൃശ്യ മാധ്യമങ്ങളോട് സംസാരിച്ചെന്നും അത് സംപ്രേഷണം ചെയ്തതുവഴി വകുപ്പിന്റ സല്‍പരിന് കളങ്കമുണ്ടായെന്നുമാണ് സസ് പെന്‍ഷന്‍ ഓര്‍ഡറില്‍ പറയുന്നത്.
മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ വിളിച്ചത് ഭക്ഷ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. ഭക്ഷ്യകിറ്റ് നിറയ്ക്കുന്ന ജോലിക്കാര്‍ക്ക് വേതനം നിഷേധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. ഈ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്ത് അത് തെളിവായി ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ ഓഫീസ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യിപ്പിച്ചത്. നടപടിക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ വിളിച്ചയാളിനെ അനില്‍ കുമാര്‍ തിരിച്ചു വിളിച്ചപ്പോഴാണ് യാഥാര്‍ഥ്യം ബോധ്യമായത്. പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് സി ഐ ടി യു ആവശ്യപ്പെട്ടതോടെ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമം തുടങ്ങി. ഭക്ഷ്യവകുപ്പിനെതിരെ തുടര്‍ച്ചയായി അനാവശ്യ പ്രചാരണം നടത്തിയതു കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകനെന്ന പേരില്‍ വിളിച്ചതെന്നാണ് മന്ത്രി ഓഫീസിന്റ വിശദീകരണം.
https://www.facebook.com/Malayalivartha



























