സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ സ്ഥിരീകരിച്ച 8പേരുടെ ഉറവിടം അവ്യക്തം; അതിൽ അഞ്ചും കോട്ടയത്ത് നിന്ന്, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ 8 പേരുടെ രോഗ ബാധയുടെ ഉറവിടം അവ്യക്തമായി തുടരുന്നതിൽ ആശങ്ക. ഇതേതുടർന്ന് സാമൂഹ്യവ്യാപനം ഉണ്ടായെന്ന ഭീതി വേണ്ടെന്നാണ് ആരോഗ്യമന്ത്രി വിശദീകരണം നൽകുന്നത്. അതേസമയം രോഗബാധയുടെ ഉറവിടം എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാനാത്ത രോഗികൾ ആണ് കോവിഡ് പ്രതിരോധ നേട്ടങ്ങൾക്കിടയിലും സംസ്ഥാനവും ആരോഗ്യപ്രവർത്തകരും നേരിടുന്ന പ്രധാന വെല്ലുവിളി എന്നത്. സ്ഥിരീകരിച്ച എട്ട് കേസുകളിൽ കോട്ടയത്ത് അഞ്ചുകേസുകൾ ഇങ്ങിനെയാണ്. അതോടോപ്പം തിരുവനന്തപുരം ആർസിസിയിലേയും എസ്കെ ആശുപത്രിയിലേയും കോട്ടയം സ്വദേശികളായ നഴ്സുമാർക്ക് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.
സംശയം നിലനിൽക്കുന്നത് കോട്ടയത്തെ തന്നെ ബിരുദവിദ്യാർത്ഥിക്കും വ്യാപാരിക്കും ചന്തയിലെ ചുമട്ട് തൊഴിലാളിക്കും രോഗം ഉണ്ടായത് എങ്ങനെയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതോടൊപ്പം തന്നെ കോഴിക്കോട് ഇന്നലെ രോഗബാധ സ്ഥിരീകരിച്ച അഗതിയായ തമിഴ്നാട് സ്വദേശിയുടേയും പാലക്കാട്ട് വിളയൂരിലെ വിദ്യാർത്ഥിയുടേയും കൊല്ലത്തെ ആരോഗ്യ പ്രവർത്തകയുടേയും സ്ഥിതിയും ഇതുതന്നെയാണ്.
അതേസമയം ആഴ്ചകൾ മുൻപ് കൊവിഡ് ബാധിച്ചു മരിച്ച തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ മുൻ എഎസ്ഐക്കും സമാനമായ അവസ്ഥ തന്നെ തുടരുകയാണ്. പോയവാരം കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് പൊസീറ്റീവായി മരിച്ച മലപ്പുറത്തെ നാലുമാസം പ്രായമായ പെൺകുഞ്ഞിനും എവിടെ നിന്ന് വൈറസ് പകർന്നു എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭ്യമായിട്ടുമില്ല.
എന്നാൽ തന്നെയും സംസ്ഥാനത്ത് ഏറ്റവും തീവ്രത കൂടിയ മൂന്നാംഘട്ട വ്യാപനവും സമൂഹവ്യാപനവുമില്ലെന്ന് ഇന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ മാധ്യമങ്ങളോട് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും ഈ എട്ട് രോഗികളുടേയും മരണപ്പെട്ട രണ്ട് പേരുടേയും വൈറസ് വ്യാപനത്തിൻ്റെ ഉറവിടം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നത് ഏറെ ആശങ്കയ്ക്ക് വഴിവയ്ക്കുകയാണ്.
https://www.facebook.com/Malayalivartha



























