കാസർകോടിന് പിന്നാലെ കണ്ണൂരിലും കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കോവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടിന് പിന്നാലെ കണ്ണൂരില്‍ നിന്നും സമാന റിപ്പോർട്ട് . കണ്ണൂരില്‍ രോഗികളുടെയും സമ്ബര്‍ക്കപ്പട്ടികയിലുള്ളവരുടെയും വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്.
എസ്.പിയുടെ നിര്‍ദേശപ്രകാരം നിര്‍മ്മിച്ച ആപിലൂടെയാണിത് സംഭവിച്ചത്. കണ്ണൂരിലെയും മാഹിയിലെയും കോവിഡ് ബാധിതരുടെയും അവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ പ്രൈമറി, െസക്കന്‍ഡറി പട്ടികയിലുള്ളവരുടെയും വിശദാംശങ്ങലാണ് ആപിലുണ്ടായിരുന്നത്. പൊലീസ് വികസിപ്പിച്ചെടുത്ത ആപ് 22നാണ് പ്രവര്‍ത്തക്ഷമമായത്.
പൊതുജനങ്ങള്‍ക്ക് ലഭ്യമാകാത്ത ഈ ആപിന്‍റെ പാസ് വേഡ് പുറത്തായതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഇത് വാര്‍ത്തയായതോടെ ആപ് ഡിലീറ്റ് ചെയ്തുവെന്നാണ് വിവരം. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും വിഷയത്തില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ല കലക്ടര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha



























