കോട്ടയം റെഡ് സോൺ; 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ആകെയുള്ള രോഗികൾ 17

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 13പേർക്കാണ് അതിൽ കോട്ടയത്ത് 6 പേർക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത് തന്നെ. ഇതോടെ കോട്ടയത്ത് ആകെ രോഗികളുടെ എണ്ണം 17 ആയി ഉയർന്നു. രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് കോട്ടയവും ഇടുക്കിയും റെഡ്‌സോണായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അയ്മനം, വെള്ളൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകള്‍ ഹോട്ട്‌സ്‌പോട്ടാക്കി മാറ്റുകയും ചെയ്തു.
അതോടൊപ്പം തന്നെ കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ 8 പേരുടെ രോഗ ബാധയുടെ ഉറവിടം അവ്യക്തമായി തുടരുന്നതിൽ ആശങ്ക. രോഗബാധയുടെ ഉറവിടം എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാനാത്ത രോഗികൾ ആണ് കോവിഡ് പ്രതിരോധ നേട്ടങ്ങൾക്കിടയിലും സംസ്ഥാനവും ആരോഗ്യപ്രവർത്തകരും നേരിടുന്ന പ്രധാന വെല്ലുവിളി എന്നാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. സ്ഥിരീകരിച്ച എട്ട് കേസുകളിൽ കോട്ടയത്ത് അഞ്ചുകേസുകൾ ഉൾപ്പെടുന്നു. അതോടോപ്പം തിരുവനന്തപുരം ആർസിസിയിലേയും എസ്കെ ആശുപത്രിയിലേയും കോട്ടയം സ്വദേശികളായ നഴ്സുമാർക്ക് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.
സംശയം നിലനിൽക്കുന്നത് കോട്ടയത്തെ തന്നെ ബിരുദവിദ്യാർത്ഥിക്കും വ്യാപാരിക്കും ചന്തയിലെ ചുമട്ട് തൊഴിലാളിക്കും രോഗം ഉണ്ടായത് എങ്ങനെയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതോടൊപ്പം തന്നെ കോഴിക്കോട് ഇന്നലെ രോഗബാധ സ്ഥിരീകരിച്ച അഗതിയായ തമിഴ്നാട് സ്വദേശിയുടേയും പാലക്കാട്ട് വിളയൂരിലെ വിദ്യാർത്ഥിയുടേയും കൊല്ലത്തെ ആരോഗ്യ പ്രവർത്തകയുടേയും സ്ഥിതിയും ഇതുതന്നെയാണ്.
https://www.facebook.com/Malayalivartha



























