സ്ഥാനത്ത് ഇന്ന് പുതുതായി 13 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തരായി; പാലക്കാട് മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഒരാള്‍ക്ക് വീതം വൈറസ് ബാധ

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു കോട്ടയം ആറു പേര്‍ക്കും ഇടുക്കിജില്ലയില്‍ നാലുപേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 13 പേരുടെ ഫലം നെഗറ്റീവായി.
ഇന്ന് വൈറസ് ബാധസ്ഥിരീകരിച്ചവരില്‍ ആറുപേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് വൈറസ് ബാധയുണ്ടായത് അഞ്ചുപേര്‍ തമിഴ്നാട്ടില്‍ നിന്നുവന്നവരാണ് . ഒരാള്‍ വിദേശത്തുനിന്ന് എത്തിയതുമാണ് എന്നാല്‍ ഒരാള്‍ക്ക് എങ്ങനെ വൈറസ് ബാധയുണ്ടായി എന്നത് കണ്ടെത്താനായിട്ടില്ല . അത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫലം നെഗറ്റീവ് ആയ 13 പേരില്‍ ആറു പേര്‍ കണ്ണൂരും നാലുപേര്‍ കോഴിക്കോടും തിരുവനന്തപുരം , എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ്. സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത് 123 പേരാണ്.
20,301 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 19,812 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട് തിരുവനന്തപുരത്തുനടന്ന കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യ മന്ത്രി പിണറായി വിജയനാണ് ഈ കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha



























