സംസ്ഥാനത്തെ റെഡ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...... ആറ് ജില്ലകള്‍ റെഡ് സോണില്‍......

സംസ്ഥാനത്തെ റെഡ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...... ആറ് ജില്ലകള്‍ റെഡ് സോണില്‍......
ഇന്നലെയും ഇന്നുമായി കോട്ടയത്തും ഇടുക്കിയിലും കേസുകളും കൂടുന്ന സാഹചര്യത്തിൽ ഈ രണ്ട് ജില്ലകളും റെഡ് സോണായി പ്രഖ്യാപിക്കുകയാണ്. മറ്റ് നാല് ജില്ലകൾ റെഡ് സോണായി തുടരും. ഇതോടെ സംസ്ഥാനത്ത് റെഡ് സോണിലുള്ള ജില്ലകളുടെ എണ്ണം ആറായി.
ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍ പഞ്ചായത്തുകളെ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിക്കും.....കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍, അയര്‍കുന്നം. തലയോലപ്പറമ്പ് പഞ്ചായത്തുകളെയും ഹോട്ട് സ്‌പോട്ടുകളില്‍ ഉൾ പ്പെടുത്തും.......
അതേസമയം, കേരളത്തിലെ നാല് ജില്ലകളിൽ നിലവിൽ കൊവിഡ് ബാധിച്ച് ആരും ചികിത്സയിലില്ല എന്നത് ആശ്വാസകരമാണ്. കൊവിഡ് ബാധിച്ച് തിരുവനന്തപുരം,. ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിൽ നിലവിൽ ആരും ചികിത്സയിലില്ല.
മെയ് 15 വരെ ഭാഗിക ലോക്ക് ഡൗൺ തുടരണം എന്നാണ് കേരളത്തിന്‍റെ ആവശ്യം. മുൻപത്തെ ആഴ്ചയിൽ കൊവിഡ് 19 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആൾക്കൂട്ടം, പൊതുഗതാഗതം നിയന്ത്രിച്ചും ശാരീരിക അകലം പാലിച്ചു ലോക്ക് ഡൗൺ തുടരാം എന്ന് നിർദ്ദേശിച്ചു. അന്തർ ജില്ലാ- അന്തർ സംസ്ഥാന യാത്രകൾ മെയ് 15 വരെ നിയന്ത്രിക്കണം.
https://www.facebook.com/Malayalivartha



























