സംസ്ഥാനത്ത് നാലു ജില്ലകള്‍ കോവിഡ് മുക്തം; കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തി; എറണാകുളം-കോട്ടയം അതിര്‍ത്തി അടക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു

സംസ്ഥാനത്ത് നാലു ജില്ലകള്‍ കോവിഡ് മുക്തം. തിരുവനന്തപുരം,ആലപ്പുഴ, തൃശൂര്‍,വയനാട് എന്നിവയാണ് ഈ ജില്ലകള്‍. ഈ ജില്ലകളില്‍ ആരും തന്നെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ ഇല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ ഐമനം, വെള്ളൂര്‍, തലയോലപ്പറമ്ബ്, അയര്‍ക്കുന്നം എന്നി പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തി.
എറണാകുളം-കോട്ടയം അതിര്‍ത്തി അടക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിര്‍ത്തി കടക്കാനോ എറണാകുളത്തേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല. കോട്ടയത്ത് കോവിഡ് 19 കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. കോട്ടയത്ത് ഇന്ന് ആറ് കേസുകളാണ് പോസിറ്റീവ് ആയിരിക്കുന്നത്. എന്നാല്‍, ഇതിനു മുമ്ബേ തന്നെ ജില്ലാ അതിര്‍ത്തി അടച്ച് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇന്ന് സംസ്ഥാനത്ത് പതിമൂന്നുപേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇടുക്കി 4, കോട്ടയം 6, പാലക്കാട് മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഒരാള്‍ക്ക് വീതമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. ഒരാള്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് പരിശോധിച്ച് വരികയാണ്. മറ്റുള്ളവര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ്.
ഇന്ന് രോഗമുക്തരായവരില്‍ ആറ് പേര്‍ കണ്ണൂര്‍, കോഴിക്കോട് 4, തിരുവനന്തപുരം, മലപ്പുറം ഒന്ന് വീതം ആളുകളാണ് ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 481 ആണ്. ഇതില്‍ 123 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























