Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

അഭിമാനം, എല്ലാവരും രോഗമുക്തര്‍; ചൈനയിലെ വ്യുഹാനില്‍ നിന്നും ആളുകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ കോവിഡ് രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയത് വലിയ സൗകര്യങ്ങൾ; തലയുയർത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

27 APRIL 2020 06:08 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു

ഒരു ഘട്ടത്തില്‍ ഏറെ ആശങ്ക ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറുകയാണ്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 80 വയസുകാരിയുടേയും വര്‍ക്കല സ്വദേശിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെ നിലവില്‍ തിരുവനന്തപുരം കോവിഡ്-19 രോഗികളില്ലാത്ത ജില്ലയായി മാറിയിരിക്കുകയാണ്. 60 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌കില്‍ വരുമ്പോഴാണ് 80 വയസുള്ള ഫാത്തിമ ബീവി ഉള്‍പ്പെടെയുള്ളവരെ കോവിഡില്‍ നിന്നും മെഡിക്കല്‍ കോളേജ് രക്ഷിച്ചെടുത്തത്. തുടര്‍ച്ചയായി 4 പ്രാവശ്യം പോസിറ്റീവായതിന് ശേഷമാണ് മികച്ച ചികിത്സയിലൂടെ ഫാത്തിമ ബീവിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. നിരീക്ഷണത്തിന് ശേഷം മറ്റ് ബുദ്ധിമുട്ടുകളില്ലെങ്കില്‍ അടുത്ത ദിവസം ഇരുവരേയും ഡിസ്ചാര്‍ജ് ചെയ്യുന്നതാണ്.

അതീവ ഗുരുതരാവസ്ഥയില്‍ നിന്നുപോലും രോഗികളെ രക്ഷിച്ചെടുത്ത ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അഭിനന്ദനങ്ങള്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുമായി നിരന്തരം ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങളില്‍പ്പോലും ഇടപെടാറുണ്ട്. വളരെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണ് മെഡിക്കല്‍ കോളേജ് നടത്തിയത്. അതിന്റെ വിജയം കൂടിയാണിത്. എങ്കിലും രോഗികള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് സ്ഥിരീകരിച്ച 17 രോഗികളേയാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ചത്. ഇതില്‍ 16 പേരേയും രക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജിനായി. 15 രോഗികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും 2 കുട്ടികളെ എസ്.എ.ടി. ആശുപത്രിയിലേയും ഐസൊലേഷനിലാണ് ചികിത്സിച്ചത്. 1895 പേരാണ് കോവിഡ് സംശയിച്ച് മെഡിക്കല്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 1396 പേരെ വീട്ടില്‍ നിരീക്ഷണത്തിലാക്കുകയും 499 പേരെ മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കുകയും ചെയ്തു. അതില്‍ 451 പേരെ ഡിസ്ചാര്‍ജാക്കി. നിലവില്‍ 48 രോഗികളാണ് രോഗം സംശയിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 1230 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി. അതില്‍ ലഭ്യമായ 1210 എണ്ണവും നെഗറ്റീവായിരുന്നു.

ചൈനയിലെ വ്യുഹാനില്‍ നിന്നും ആളുകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ കോവിഡ് രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി വലിയ സൗകര്യങ്ങളാണ് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയത്. കോവിഡ്-19 ക്ലിനിക്ക്, 49 ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ ഐ.സി.യു. എന്നിവ സജ്ജമാക്കി. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് 216 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ രോഗികള്‍ വര്‍ധിച്ചാല്‍ 24 മണിക്കൂറിനകം മെഡിക്കല്‍ കോളേജിനെ 788 കിടക്കകളും 369 ഐ.സി.യു. കിടക്കകളുമുള്ള പ്രത്യേക കോവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള സജ്ജീകരണവും നടത്തിയിട്ടുണ്ട്.

ജനുവരി 23ന് ചൈനയിലെ വുഹാനില്‍ നിന്നാണ് കോവിഡ് സംശയിച്ച് മെഡിക്കല്‍ കോളേജില്‍ ആദ്യയാള്‍ എത്തിയത്. ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവായിരുന്നു. മെഡിക്കല്‍ കോളേജിലെ ആദ്യ കോവിഡ് സ്ഥിരീകരിച്ച രോഗി മാര്‍ച്ച് 12ന് ഇറ്റലിയില്‍ നിന്നും വന്ന വെള്ളനാട് സ്വദേശി ധനേഷായിരുന്നു. മാര്‍ച്ച് 26ന് ആശുപത്രിയിലെത്തിയ മലയിന്‍കീഴ് സ്വദേശിയുടെ മക്കളായ 8, 13 വയസുള്ള കുട്ടികളെ എസ്.എ.ടി. ആശുപത്രിയിലാണ് വിദഗ്ധ ചികിത്സ നല്‍കിയത്. കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സയോടൊപ്പം ഐസൊലേഷന്‍ മുറിയില്‍ എസ്.എ.ടി. ആശുപത്രി ജീവനക്കാര്‍ വിഷുക്കണിയും ഒരുക്കി. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇവരുടെ സന്തോഷത്തില്‍ പങ്ക് ചേരുകയും ചെയ്തു. കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ വര്‍ക്കലയില്‍ ഏറെ ആശങ്കയുണ്ടാക്കിയ ഗുരുതര രോഗമുള്ള വിദേശിയായ റോബര്‍ട്ടോ ടൊണോസോയേയും ചികിത്സിച്ച് ഭേദമാക്കി യാത്രയയച്ചു.

വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ദൈനംദിന ചികിത്സ നല്‍കിയത്. രോഗികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചുള്ള വിദഗ്ധ ചികിത്സയാണ് നല്‍കുന്നത്. ചികിത്സ, മരുന്നുകള്‍, പരിശോധന, ഭക്ഷണം, വസ്ത്രം, വിനോദത്തിനായുള്ള പുസ്തകങ്ങള്‍ എന്നിവയെല്ലാം സൗജന്യമായാണ് മെഡിക്കല്‍ കോളേജ് നല്‍കുന്നത്. പരിശീലനം സിദ്ധിച്ച വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരുമാണ് ഇവിടെയുള്ളത്. രോഗപ്രതിരോധത്തിനായി സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്ലിന്റെ നേതൃത്വത്തിലുള്ള ഡേറ്റ ശേഖരണവും നടക്കുന്നുണ്ട്. മറ്റ് പകര്‍ച്ചവ്യാധികളെ തടയാനായി ക്ലീന്‍ ക്യാമ്പസ് കാമ്പയിനും നടന്നു വരുന്നു.

കാസര്‍ഗോഡ് കോവിഡ് ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കാനായി മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 26 അംഗ സംഘം എത്തിയത് ഏറെ ശ്രദ്ധനേടി.

ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍ എന്നിവരുടെ ഏകോപനത്തില്‍ വലിയ പ്രവര്‍ത്തനമാണ് തലസ്ഥാന ജില്ലയില്‍ നടന്നുവരുന്നത്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, ഡോ. സുനില്‍കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, എ.ആര്‍.എം.ഒ.മാരായ ഡോ. ഷിജു മജീദ്, ഡോ. എസ്. സുജാത, നോഡല്‍ ഓഫീസര്‍ ഡോ. അരവിന്ദ്, നഴ്‌സിംഗ് ഓഫീസര്‍ ആര്‍. രമണി, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് എല്ലാ ആശുപത്രി ജീവനക്കാര്‍ എന്നിവരാണ് ഈ വിജയത്തിന് പിന്നില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (2 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (2 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (2 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (2 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (3 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (3 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (3 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (6 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (6 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (6 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (7 hours ago)

Malayali Vartha Recommends