മെയ് പതിനഞ്ച് വരെ ഭാഗികമായ ലോക് ഡൗൺ ; കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ധരിപ്പിച്ചുവെന്നും ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് ശ്രദ്ധയോടെ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി

മെയ് പതിനഞ്ച് വരെ ഭാഗികമായ ലോക്ഡൗണ് തുടരണമെന്നാണ് കേരളത്തിന്റെ അഭിപ്രായമെന്ന് കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ. അപ്പോഴത്തെ സാഹചര്യമനുസരിച്ച് തുടര് നടപടികള് കൈകൊള്ളും. തൊട്ടുമുമ്ബത്തെ ആഴ്ചയില് കോവിഡ് 19 കേസുകള് പുതുതായി റിപ്പോര്ട്ട് ചെയ്യാത്ത മേഖലയില് ആള്ക്കൂട്ടങ്ങള് പൊതുഗതാഗതം നിയന്ത്രിച്ചും നിലനിര്ത്തിയും ശാരീരിക അകലം പാലിച്ചും ലോക്ഡൗണ് പിന്വലിക്കുന്നത് പരിഗണിക്കാം. അന്തര്ജില്ലാ അന്തര്സംസ്ഥാന യാത്രകള് മെയ് 15 വരെ നിയന്ത്രിക്കുകയും വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് സംസാരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരളം ഉന്നയിക്കാനുള്ള പ്രധാന കാര്യങ്ങള്‍ നേരത്തേ അറിയിക്കുന്നതു നന്നാകും എന്നും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ധരിപ്പിച്ചുവെന്നും ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് ശ്രദ്ധയോടെ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ലോക്ഡൗണില്‍ ചില ഇളവുകള്‍ സംസ്ഥാനം വരുത്തിയിരുന്നു. ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ശ്രദ്ധാപൂര്‍വമായ സമീപനം വേണമെന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ സവിശേഷത കൂടി പരിഗണിക്കുന്ന ദേശീയ നയം ആവശ്യമാണ്. മേയ് 15 വരെ ഭാഗികമായ ലോക്ഡൗണ്‍ തുടരാമെന്നാണ് കേരളത്തിന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് 19 കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ ആള്‍ക്കൂട്ടങ്ങള്‍, പൊതുഗതാഗതം എന്നിവ നിയന്ത്രിച്ചും നിലനിര്ത്തിയും ശാരീരിക അകലം പാലിച്ചും ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തര്‍ജില്ല-സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിവിധ കാരണങ്ങളാല്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലേക്ക് തിരികെയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ പലരുടെയും അവസ്ഥ വിഷമകരാണ്. ഭക്ഷണം പോലും കിട്ടാതിരിക്കുന്നവരും താമസ സ്ഥലങ്ങളില്‍ നിന്ന് ഇറക്കിവിട്ടപ്പെട്ടവരുമുണ്ട്. ഇവരെ തിരികെയെത്തിക്കാനുളഅള നടപടികള്‍ ബുധനാഴ്ച്ച ആരംഭിക്കും. ഇതിന്റെ വിശദാംശങ്ങള്‍ നോര്‍ക്ക പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഘട്ടംഘട്ടമായാണ് ഇവരെ തിരിച്ചെത്തിക്കുക. അതിര്‍ത്തിയില്‍ ആരോഗ്യപരിശോധന ഉണ്ടാകും. ഇവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും. പ്രവാസികള്‍ വരുമ്ബോഴുള്ള എല്ലാ മുന്‍കരുതലുകളും ഇവരുടെ കാര്യത്തിലും സ്വീകരിക്കും. ഏതൊക്കെ വഴികളിലൂടെയാകണം കൊണ്ടുവരേണ്ടത് എന്നതിനെക്കുറിച്ച് ക്രമീകരണമുണ്ടാക്കും. എല്ലാവരും ഇതുമായി പൂര്‍ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























