മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ പദ്ധതി

ലോക്ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ പദ്ധതി തയാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുങ്ങിയവരെ തിരികെ കൊണ്ടുവരുമ്ബോള്‍ ആരോഗ്യ പരിശോധന, സുരക്ഷ സംബന്ധിച്ച എല്ലാ മുന്‍കരുതുലും സ്വീകരിക്കും. അതിര്‍ത്തിയില്‍ ആരോഗ്യ വിഭാഗം ഇവരെ പരിശോധിക്കും. ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചികിത്സാ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, കേരളത്തില്‍ വിദഗ്ധ ചികിത്സക്ക് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനാവശ്യത്തിന് പോയവര്‍, പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവക്ക് പോയവര്‍, തീര്‍ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവക്ക് പോയവര്‍, വിദ്യാര്‍ഥികള്‍, ജോലി നഷ്ടപ്പെട്ടതുകൊണ്ടോ, വിരമിച്ചതിനാലോ നാട്ടിലേക്ക് വരേണ്ടവര്‍, കൃഷി പണിക്ക് പോയവര്‍ തുടങ്ങിയവര്‍ക്കാണ് തിരിച്ചുവരുന്നതില്‍ മുന്‍ഗണന നല്‍കുക.
അതേസമയം സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു കോട്ടയം ആറു പേര്‍ക്കും ഇടുക്കിജില്ലയില്‍ നാലുപേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 13 പേരുടെ ഫലം നെഗറ്റീവായി.
ഇന്ന് വൈറസ് ബാധസ്ഥിരീകരിച്ചവരില്‍ ആറുപേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് വൈറസ് ബാധയുണ്ടായത് അഞ്ചുപേര്‍ തമിഴ്നാട്ടില്‍ നിന്നുവന്നവരാണ് . ഒരാള്‍ വിദേശത്തുനിന്ന് എത്തിയതുമാണ് എന്നാല്‍ ഒരാള്‍ക്ക് എങ്ങനെ വൈറസ് ബാധയുണ്ടായി എന്നത് കണ്ടെത്താനായിട്ടില്ല . അത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫലം നെഗറ്റീവ് ആയ 13 പേരില്‍ ആറു പേര്‍ കണ്ണൂരും നാലുപേര്‍ കോഴിക്കോടും തിരുവനന്തപുരം , എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ്. സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത് 123 പേരാണ്.
20,301 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 19,812 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട് തിരുവനന്തപുരത്തുനടന്ന കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യ മന്ത്രി പിണറായി വിജയനാണ് ഈ കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha



























