കോട്ടയത്ത് ആംബുലന്‍സ് സൗകര്യമില്ലാത്തതിനാല്‍ രോഗികൾ വീട്ടില്‍ തന്നെ

കോട്ടയത്ത് ആംബുലന്‍സ് സൗകര്യമില്ലാത്തതിനാല്‍ രണ്ട് കോവിഡ് രോഗികളെ ഇതുവരെ ആശുപത്രിയിലാക്കിയില്ല. ഇവര്‍ വീട്ടില്‍ തന്നെ തുടരുകയാണ്. മണര്‍ക്കാട്ടും ചാന്നാനിക്കാട്ടുമുള്ള രോഗികളാണ് വീട്ടില്‍ തുടരുന്നത്. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഇല്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
മണിക്കൂറുകളായി രോഗികള്‍ വീട്ടില്‍ തുടരുകയാണ്. പൊലീസുകാര്‍ വീടിനടുത്തെത്തി കാവല്‍ തുടരുകയാണ്. ഇതുവരെ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചായത്ത് അധികൃതര്‍ കൊറോണ സെല്ലുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ ആംബുലന്‍സ് അയക്കുമെന്നാണ് പറയുന്നതെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
കോട്ടയം ജില്ലയിലെ 6 കോവിഡ് ബാധിതര്‍ ഇവര്‍
1. മുട്ടമ്ബലം സ്വദേശി ചുമട്ടു തൊഴിലാളി. മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളിയുടെ സമ്ബര്‍ക്കമെന്നു കരുതുന്നു.
2. കുഴിമറ്റം സ്വദേശി - പനച്ചിക്കാട് രോഗം സ്ഥീരികരിച്ച നഴ്സിന്റെ ബന്ധു
3. മണര്‍കാട് ലോറി ഡ്രൈവര്‍ - കോഴിക്കോട് ലോറിയുമായി പോയിരുന്നു
4. ചങ്ങനാശേരിയിലെ ആക്രി കച്ചവടക്കാരന്‍ - തൂത്തുക്കുടിയില്‍ പോയിരുന്നു
5. മേലുകാവ് മറ്റ് ബാങ്ക് ജീവനക്കാരി - സേലത്തു പോയിരുന്നു
6. പാറമ്ബുഴ പിഎച്ച്‌എസിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍ - ചുമട്ടു തൊഴിലാളിയുടെ വിവരം ശേഖരിച്ചയാള്‍
https://www.facebook.com/Malayalivartha



























