പതിനൊന്ന് ദിവസം മണ്ണെണ്ണ കുടിച്ചാല്‍ കൊറോണയെയും മാരകമായ മറ്റ് വൈറസുകളും നശിക്കും; വ്യാജവാർത്തക്കെതിരെ നടപടി

ഒരു നിശ്ചിത അളവില്‍ പതിനൊന്ന് ദിവസം മണ്ണെണ്ണ കുടിച്ചാല്‍ കൊറോണയെയും മാരകമായ മറ്റ് വൈറസുകളെയും നശിപ്പിക്കാന്‍ സാധിക്കുമെന്ന് വ്യാജവാർത്ത. ഫേസ്ബുക് പോസ്റ്റിൽ വൈദ്യര്‍ റൊണാള്‍ഡ്ഡാനിയല്‍ എന്ന പേരിലാണ് വ്യാജ വാർത്ത നല്‍കിയിരിക്കുന്നത്. ആരോഗ്യ മുന്നറിയിപ്പ് നല്കികൊണ്ടുള്ളതാണ് മറ്റൊരു വ്യാജസന്ദേശം. കോമഡി ഉത്സവം എന്ന ഫേസ്ബുക് ഗ്രൂപ്പിലാണ് ഈ സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഏപ്രില്‍ 23ന് കരുനാഗപ്പള്ളി സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചവര്‍ എത്രയും പെട്ടെന്ന് അതത് സ്ഥലങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നാണ് ഈ പോസ്റ്റില്‍ ആവശ്യപ്പെടുന്നത്.
കോവിഡ് 19 കാലയളവില്‍ വ്യാജവാര്‍ത്തകള്‍/ സന്ദേശങ്ങള്‍ കണ്ടെത്തി ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ആന്റി ഫേക് ന്യൂസ് ഡിവിഷന്‍ കേരളയിൽ തിങ്കളാഴ്ച കാനെത്തിയതാണ് ഈ രണ്ടു വ്യാജ വാർത്തകളും. നടപടികള്‍ക്കായി പൊലീസിന് കൈമാറി.
https://www.facebook.com/Malayalivartha



























