Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കേരളത്തിന് അഭിമാനിക്കാവുന്ന ഒരു പ്രസ്താവനയുമായി ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ രംഗത്ത്... രോഗീപരിചരണത്തിനൊപ്പം സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിലും കേരളത്തെ മാതൃകയാക്കേണ്ടതാണെന്നും ഐ.സി.എം.ആര്‍

07 MAY 2020 01:08 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐ.സി.എം.ആര്‍.). ഇപ്പോള്‍ കേരളത്തിന് അഭിമാനിക്കാവുന്ന ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് കോവിഡ് പ്രതിരോധത്തിലും രോഗനിര്‍ണയത്തിലും കേരളം രാജ്യത്തിന് മാതൃകയെന്ന് രോഗീപരിചരണത്തിനൊപ്പം സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിലും കേരളത്തെ മാതൃകയാക്കേണ്ടതാണെന്നും ഐ.സി.എം.ആര്‍. പകര്‍ച്ചവ്യാധി-സമ്പര്‍ക്കരോഗവിഭാഗം മേധാവി ഡോ. രാമന്‍ ഗംഗാഖേഡ്കര്‍ പറഞ്ഞു. 502പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം മൂന്ന്. മരണനിരക്ക് 0.6 ശതമാനം മാത്രമാണ്. 469 പേര്‍ രോഗമുക്തര്‍. രോഗമുക്തി നിരക്ക് 92.03 ശതമാനം.

ബുധനാഴ്ചവരെ സംസ്ഥാനത്ത് പരിശോധിച്ചത് 34,599 സാംപിള്‍. 34,063 നെഗറ്റീവ്. ബുധനാഴ്ച പരിശോധിച്ചത് 1154 സാംപിള്‍.
അതേസമയം കൊറോണ പ്രതിരോധത്തിന് നിര്‍ണ്ണായകമായ പ്ലാസ്മ തെറാപ്പിയുടെ രണ്ടാം ഘട്ട പരീക്ഷണത്തിന് തുടക്കമായി. ആരോഗ്യരംഗത്തെ സുപ്രധാന ഗവേഷണ സ്ഥാപനമായ ഐ.സി.എം.ആറാണ് രണ്ടാം ഘട്ട പ്ലാസ്മ പരീക്ഷണവും ആരംഭിച്ചിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായിട്ടാണ് രോഗമുക്തരായവരുടെ പ്ലാസ്മാ ശേഖരണവും കുത്തിവയ്ക്കുന്ന പരീക്ഷണവും നടത്തുന്നത്. പ്ലാസ്മാ ചികിത്സയുടെ സുരക്ഷയും കൊറോണക്കെതിരെ എത്രകാലം ഫലപ്രദമായിരിക്കും എന്നീ പരീക്ഷണം നടത്തുന്നത് 452 പേരിലാണെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.

നിയന്ത്രിതമായ പരീക്ഷണ ഘട്ടങ്ങള്‍ നടത്താന്‍ ചികിത്സിക്കേണ്ടവരുടെ അനുമതിയോടെയാണ് 452 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. ചികിത്സാ പരീക്ഷണത്തിന് സംവിധാനമൊരുക്കിയ 111 സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 21 സ്ഥാപനങ്ങളില്‍ മാത്രമാണ് പരീക്ഷണങ്ങള്‍ നടത്തുന്നതെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. പ്ലാസ്മാ തെറാപ്പി എന്ന ചികിത്സ നടത്തുന്നത് കൊറോണ ചികിത്സിച്ച് ഭേദമായവരുടെ രക്തത്തില്‍ നിന്നും വേര്‍തിരിച്ച പ്ലാസ്മ ഉപയോഗിച്ചാണ്. ഇത്തരം പ്ലാസ്മ നിലവില്‍ ചികിത്സയിലിരിക്കുന്ന കൊറോണ രോഗികളില്‍ കുത്തിവക്കുകയാണ് ചെയ്യുന്നത്. ചികിത്സിക്ക് ശേഷം 28 ദിവസം യാതൊരു അസുഖങ്ങളുമില്ലാതെ പൂര്‍ത്തിയാക്കിയവരില്‍ നിന്നുമാത്രമാണ് പ്ലാസ്മ ശേഖരിച്ചതെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ അറിയിച്ചു.

പ്ലാസ്മ ശേഖരണത്തിലും കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. ഒരു വ്യക്തിയില്‍ നിന്നും ഒരു മാസത്തില്‍ 1000 മില്ലീ ലിറ്റര്‍ പ്ലാസ്മ മാത്രമേ ശേഖരിക്കാന്‍ അനുവാദമുള്ളു. രോഗമുക്തരായവരുടെ പ്ലാസ്മാ ശേഖരണം നടത്തിയുള്ള രണ്ടാം ഘട്ടപരീക്ഷണത്തിലൂടെ നിര്‍ണ്ണായകമായ നിരവധി വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് വൈദ്യശാസ്ത്ര ലോകം.

കേരളത്തില്‍ മെഡിക്കല്‍കോളേജുകളിലടക്കം 14 ലാബുകള്‍ സര്‍ക്കാര്‍മേഖലയില്‍. രണ്ട് ലാബുകള്‍ സ്വകാര്യമേഖലയില്‍. നാല് സ്വകാര്യലാബുകള്‍ക്കുകൂടി കഴിഞ്ഞദിവസം അനുമതികിട്ടി. ആഴ്ചയില്‍ പരിശോധിക്കുന്നത് 900 സാംപിള്‍. സ്രവപരിശോധനയ്ക്കായി 466 പി.സി.ആര്‍. മെഷീനുകള്‍. 65,000 സ്വാബ് ശേഖരണ ഉപകരണങ്ങള്‍, 45,000 പി.സി.ആര്‍. ഏജന്റ് കിറ്റ്, 38,000 ആര്‍.എന്‍.എ. എക്‌സ്ട്രാക്ഷന്‍ കിറ്റ് എന്നിവ ശേഖരത്തിലുണ്ട്. കേരളത്തില്‍ രോഗികളുടെ എണ്ണം ഇരട്ടിച്ചത് 70 ദിവസംകൊണ്ട്. ദേശീയശരാശരി എട്ടുമുതല്‍ ഒന്‍പതുദിവസംവരെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (8 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (14 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (25 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (55 minutes ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (1 hour ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (3 hours ago)

Malayali Vartha Recommends