ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു... കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവെന്ന് ആരോപണം

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണിയാണ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. 49 വയസ്സായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് തങ്കമണി മരിച്ചത്. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പൊലീസ് ചികിത്സാ പിഴവിന് കേസെടുത്തു. എട്ടാം തീയതിയാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തങ്കമണിയുടെ ശസ്ത്രക്രിയ നടന്നതെന്നും ഒമ്പതിന് റൂമിലേക്ക് മാറ്റിയതിന് പിന്നാലെ ഛര്‍ദ്ദിയും പനിയും തുടങ്ങിയെന്നും കുടുംബം പറയുന്നു.
ഭക്ഷണം കഴിച്ചാല്‍ ഛര്‍ദ്ദിക്കുന്ന സ്ഥിതിയായിരുന്നു. വന്‍കുടലില്‍ മുറിവുണ്ടായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെന്നും കുടുംബം പറയുന്നു. ഇതോടെ വീണ്ടും ഓപ്പറേഷന്‍ തീയറ്ററിലേക്ക് മാറ്റി സര്‍ജറി നടത്തി. പിന്നാലെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ തങ്കമണി മരണത്തിന് കീഴടങ്ങുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























