കോവിഡ് പ്രതിരോധത്തിനായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ എല്ലാവരും... ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം വിശ്രമമില്ലാതെ കരുതലോടെ ആരോഗ്യപ്രവര്‍ത്തകരെ ആശുപത്രികളിലെത്തിച്ച ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍

കോവിഡ് പ്രതിരോധത്തിനായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ എല്ലാവരും എന്ത് ആവശ്യം ഉണ്ടെങ്കിലും അത് കൈ മെയ് ഒത്തു ചേര്‍ന്ന് തീര്‍ക്കാന്‍ എല്ലാവരും ശ്രമിക്കും. കേരളത്തിന് ഒരു പൊതു ആവശ്യത്തിന് യാത്ര ചെയ്യണം എങ്കില്‍ ആദ്യം മനസിലേക്ക് വരിക നമ്മുടെ കെഎസ്ആര്‍ടിസി തന്നെയാണ്.
ഏത് പ്രതിസന്ധിയില്‍ നിന്നും അതിനെ നിയന്ത്രിക്കും. കൃത്യ സമയത്ത് അവശ്യ സ്ഥലങ്ങളില്‍ എത്തിക്കാനും അവന്‍ തന്നെയാണ് നമ്മുടെ മുന്നിലുള്ള പ്രധാന വഴി . അതിനു മാത്രമായി മുന്നിട്ടിറങ്ങിയത് ഷീലാ ഡ്രൈവര്‍ മാര്‍ ഉണ്ടെന്നു തോന്നി പോക്കും വിധമാണ് ഒരൂ കഥയും പുറത്ത് വരുന്നത്ത്.
ഇനി പറയുന്നത് കുഞ്ഞി മോന്റെ കഥയാണ് പേര് കൊണ്ട് കുഞ്ഞാണെങ്കിലും മനസിലെ നന്മയും സേവന സന്നദ്ധത കൊണ്ടും അതൊരു വലിയ മോനാണ് .
തുടര്‍ച്ചയായ 42 ദിവസം 305 കിലോമീറ്റര്‍ ബസ് ഓടിച്ചാണ് അദ്ദേഹമിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അതും കോവിഡ് ലോക്കഡോണ്‍ തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം ഈ കെ.എസ്.ആര്‍.ടി.സി.ഡ്രൈവര്‍ വിശ്രമിച്ചിട്ടില്ല. മാര്‍ച്ച് 27-ന് രാത്രി 12 മണിക്കാണ് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയവരെ തിരികെ വീടുകളില്‍ എത്തിക്കുന്നതിനാണ് കുഞ്ഞുമോന്‍ കോവിഡ്-19 പ്രവര്‍ത്തനത്തില്‍ ആദ്യമായി പങ്കാളിയാകുന്നത്. പിന്നീട് കെ.എസ്.ആര്‍.ടി.സി. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ സര്‍വീസിന്റെ സാരഥിയായി.
ആദ്യം കുറച്ച് ദിവസം മാത്രം കായംകുളത്തു നിന്ന് ആലപ്പുഴവരെയായിരുന്നു സര്‍വീസ്. വണ്ടാനം മെഡിക്കല്‍ കോളേജിലെയും ആലപ്പുഴയിലെ ഇ.എസ്.ഐ. ആശുപത്രിയിലെയും ജീവനക്കാരായിരുന്നു യാത്രക്കാര്‍. പിന്നീട് സര്‍വീസ് നൂറനാട്ടില്‍നിന്ന് ആലപ്പുഴ വരെയായി. അങ്ങോട്ടും ഇങ്ങോട്ടും ഒട്ടേറെ ട്രിപ്പുകള്‍. 305 കിലോമീറ്ററാണ് ഒരുദിവസം ഓടിത്തീര്‍ക്കേണ്ടത്. വെളുപ്പിന് അഞ്ചുമണിക്ക് തുടങ്ങി രാത്രി 8.40-നാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. 1997-ല്‍ സര്‍വീസില്‍ കയറിയ കുഞ്ഞുമോന് ഈ സര്‍വീസും ഒരു ആത്മസര്‍പ്പണത്തിന്റെ ഭാഗമാണ്. ഡിപ്പോയില്‍ മാറിക്കയറാന്‍ വേറെ ആളുണ്ടെങ്കിലും സന്തോഷവാനും സര്‍വഥാ സന്നദ്ധനുമാണ് കുഞ്ഞുമോന്‍. ഏറ്റെടുത്ത ജോലി പൂര്‍ത്തിയാകുന്നതുവരെ കുഞ്ഞുമോന്‍ ആനവണ്ടിയുടെ അമരത്തുതന്നെയുണ്ടാകും.
അങ്ങനെയാണ് മാര്‍ച്ച് 27-ന് രാത്രി 12 മണിക്ക് ഡ്രൈവിങ് സീറ്റില്‍ കയറിയതാണ് കുഞ്ഞുമോന്‍. തുടര്‍ച്ചയായ 42 ദിവസമെത്തി. അതെ, കുഞ്ഞുമോന്‍ സീറ്റിലുണ്ട്. മറ്റ് സീറ്റുകളില്‍ ആശ്വാസത്തില്‍ ആരോഗ്യപ്രവര്‍ത്തകരും. കാരണം കഴിഞ്ഞ 42 ദിവസങ്ങളായി കരുതലോടെ ആരോഗ്യപ്രവര്‍ത്തകരെ ആശുപത്രികളിലെത്തിക്കുന്നത് കുഞ്ഞുമോനാണ്. ഒരു ദിവസം ഓടിത്തീര്‍ക്കുന്നത് 305 കിലോമീറ്ററും.
https://www.facebook.com/Malayalivartha



























