Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആളും ആരവും ഒഴിഞ്ഞ കൂടാരത്തില്‍ പട്ടിണിയിലായി ഒരു കൂട്ടം സര്‍ക്കസ് കലാകാരന്മാരും മൃഗങ്ങളും... കലാകാരന്മാര്‍ക്ക് സഹായമെത്തിച്ച്‌ എംഎ യൂസഫലി! മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പുത്തൂര്‍ പാടത്ത് താമസമാക്കിയ സര്‍ക്കസ് കലാകാരന്മാര്‍ക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

07 MAY 2020 02:26 PM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗണും കൊവിഡ് വ്യാപനവും കാരണം ആളും ആരവും ഒഴിഞ്ഞ കൂടാരത്തില്‍ പട്ടിണിയിലായി ഒരു കൂട്ടം സര്‍ക്കസ് കലാകാരന്മാരും മൃഗങ്ങളും. ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പുത്തൂര്‍ പാടത്ത് താമസമാക്കിയ സര്‍ക്കസ് കലാകാരന്മാര്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി സഹായഹസ്തവുമായി രംഗത്തെത്തിയത് ആശ്വാസമായിരിക്കുകയാണ്.

ഒരു മാസത്തെ ഭക്ഷണത്തിനുള്ള വസ്തുക്കളും മൂന്ന് ലക്ഷം രൂപയും സര്‍ക്കസ് മാനേജ്‌മെന്റിന് ലുലു ഗ്രൂപ്പ് പ്രതിനിധി കൈമാറി. ലോക്ക് ഡൗണ്‍ കാലത്ത് നൂറോളം കലാകാരന്മാരും പക്ഷിമൃഗാദികളും സര്‍ക്കസ് കൂടാരത്തില്‍ പ്രയാസം അനുഭവിച്ചുവരുന്ന വാര്‍ത്ത എംഎ യൂസഫലി അറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണ്.

ഇതോടെ അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങളുമായി ലുലു ഗ്രൂപ്പിന്റെ വാഹനം പുത്തൂര്‍ പാടത്തുള്ള സര്‍ക്കസ് കൂടാരത്തിലേക്ക് പാഞ്ഞെത്തുകയായിരുന്നു. നിറകണ്ണുകളോടെയാണ് ലുലു ഗ്രൂപ്പിന്റെ സ്‌നേഹ സമ്മാനം കലാകാരന്മാര്‍ ഏറ്റുവാങ്ങിയത്. കൊടും ചൂടിലും സര്‍ക്കസ് അഭ്യാസങ്ങളിലൂടെ കാണികളെ രസിപ്പിച്ചിരുന്ന കലാകാരന്മാര്‍ ദുരിതത്തിലായത് അറിഞ്ഞ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജീവനക്കാരോട് നിര്‍ദേശിക്കുകയായിരുന്നു.

ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ 3 ലക്ഷം രൂപയുടെ ധനസഹായവും ലുലു ഗ്രൂപ്പ് കൈമാറി. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആവശ്യമുള്ള പ്രത്യേക ഭക്ഷണസാധനങ്ങളും ഇക്കൂട്ടത്തിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (9 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (15 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (26 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (56 minutes ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (1 hour ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (3 hours ago)

Malayali Vartha Recommends