Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

രാത്രി കടയുടെ ഭിത്തി തുരന്ന് മോഷ്ടിച്ച കള്ളന്‍ പിറ്റേന്ന് പകല്‍ തൊഴിലാളിയായെത്തി ചുമര്‍ അടച്ച്‌ കൂലിവാങ്ങി കൂളായി സ്ഥലംവിട്ടു! പിന്നെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്... മലപ്പുറത്ത് അന്വേഷണ സംഘത്തെ പോലും ഞെട്ടിച്ച സംഭവം ഇങ്ങനെ...

07 MAY 2020 02:43 PM IST
മലയാളി വാര്‍ത്ത

രാത്രി കടയുടെ ഭിത്തി തുരന്ന് മോഷ്ടിച്ച കള്ളന്‍ പിറ്റേന്ന് പകല്‍ തൊഴിലാളിയായെത്തി ചുമര്‍ അടച്ച്‌ കൂലിവാങ്ങി കൂളായി സ്ഥലംവിടുകയും ചെയ്തു. മോഷണക്കേസില്‍ അറസ്റ്റിലായ രണ്ടത്താണി അച്ചിപ്ര മേലേതില്‍ അബ്ദുള്‍ സമദിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുത്തനത്താണിയിലെ ഭാഗ്യധാരാ ലോട്ടറിക്കടയിലായിരുന്നു സംഭവം. മോഷ്ടാവ് തുരന്ന കടയുടെ ചുമര്‍ ശരിയാക്കാന്‍ ഒരാളെത്തേടിനടന്ന കടക്കാരന്‍ അതിനായി കണ്ടെത്തിയത് പുകയില്ലാത്ത അടുപ്പുണ്ടാക്കുന്ന അബ്ദുള്‍ സമദിനെയായിരുന്നു.

അബ്ദുള്‍ സമദ് ചുമരിലെ ദ്വാരമടച്ച്‌ കൂലിയും വാങ്ങി. കവര്‍ച്ചക്കേസുകളില്‍ അറസ്റ്റിലായി ജയിലിലായ സമദിനെ കല്‍പ്പകഞ്ചേരി സി ഐ ഷൈജു ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചുമര്‍തുരന്ന് കടയുടെ അകത്തുകയറുക, തെളിവുനശിപ്പിക്കാനും വിരലടയാളം ലഭിക്കാതിരിക്കാനും കടയ്ക്കുള്ളില്‍ തീയിടുക എന്നിവ സമദിന്റെ തന്ത്രമാണ്.

പുത്തനത്താണിയിലും രണ്ടത്താണിയിലുമായി കടകള്‍ കുത്തിത്തുറന്നതിന് ആറുകേസുകള്‍ സമദിന്റെ പേരിലുണ്ട്. രണ്ടു ലോട്ടറിക്കടകള്‍ക്ക് പുറമെ, തുണിക്കട, ജൂവലറി എന്നിവിടങ്ങളിലാണ് സമദ് കവര്‍ച്ച നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (9 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (15 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (26 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (56 minutes ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (1 hour ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (3 hours ago)

Malayali Vartha Recommends